പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യയുടെ അക്കാഡമിക് മാറ്റങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഫാക്കല്‍റ്റികളുടെ ഉദ്ഘാടനവും ദീര്‍ഘകാലം ജാമിഅഃ നൂരിയ്യക്ക് നേതൃത്വം നല്‍കിയ ഹാജി കെ. മമ്മദ് ഫൈസി അനുസ്മരവും നാളെ നടക്കും.
കാലത്ത് 11 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഫാക്കല്‍റ്റി പ്രഖ്യാപനം നിര്‍വ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, എന്‍. സൂപ്പി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇ. ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും.
- JAMIA NOORIYA PATTIKKAD