മഹല്ല് ശാക്തീകരണ പ്രഖ്യാപനവുമായി മിഡ്‌നാപ്പൂര്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ്.
പെരിന്തല്‍മണ്ണ: കേരളത്തിലെ മഹല്ലു ജമാഅത്തുകളുടെ മാതൃകയില്‍ മഹല്ല് ശാക്തീകരണത്തിന് ആഹ്വാനം നല്‍കി മിഡ്‌നാപ്പൂര്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സമാപിച്ചു. ജാമിഅഃ നൂരിയ്യഃ ദേശീയ ദൗത്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്‍ പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ സംഘടിപ്പിച്ച ദഅ്‌വാ കോണ്‍ഫ്രന്‍സാണ് മഹല്ല് ശാക്തീകരണ പദ്ധതിക്ക് രൂപം നല്‍കിയത്. മിഡ്‌നാപ്പൂര്‍, 24ഫര്‍ഗാന, മേഗലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരും മൊഹല്ല നേതാക്കളുമാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. പ്രാഥമിക വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള രീതിയിലാണ് മഹല്ല് ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കുക. മഹല്ല് സംഗമങ്ങള്‍, ബോധവല്‍ക്കരണ- പഠന പരിപാടികള്‍, പരിശീലന ശില്‍പ്പശാലകള്‍, റിലീഫ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. മിഡ്‌നാപ്പൂരിലെ കോലാര്‍ഘട്ടില്‍ നടന്ന നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. മൗലാനാ ഖമറുസ്സമാന്‍ അദ്ധ്യക്ഷനായി, റഫീഖ് സകരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി, രിയാസ് കൊപ്പം, ഇദ്‌രീസ് അലി മണ്ടേല്‍, പൊയില്‍ ഉസ്മാഇല്‍ നാദാപുരം, ശൈഖ് ഫള്‌ലുറഹ്മാന്‍, മുഹമ്മദ് കുട്ടോത്ത്, പി.ടി സൈനുദ്ദീന്‍ വെളുത്തൂര്‍, കെ.അബ്ദുസ്സമദ്, മൗലാന നൂറുല്‍ ഇസ്‌ലാം, പി.ടി അബൂബക്കര്‍, മൗലാനാ അക്തര്‍ ഹബീബ് പ്രസംഗിച്ചു.
ഫോട്ടോ : പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ നടന്ന പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു. മൗലാനാ ഖമറുസ്സമാന്‍ , റഫീഖ് സകരിയ്യ ഫൈസി, ഇദ്‌രീസ് അലി മണ്ടേല്‍ സമീപം
- JAMIA NOORIYA PATTIKKAD