സമസ്ത: ശുചിത്വ ദിനാചരണം ഇന്ന്
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (16-07-2017) ശുചിത്വ ദിനിമായി ആചരിക്കുന്നു. നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനും സമൂഹത്തില്‍ ശുചിത്വ ബോധമുണ്ടാക്കുന്നതിനും വേണ്ടിയാണ് ശുചിത്വ ദിനമായി ആചരിക്കുന്നത്. ഇന്ന് പള്ളികളിലും മദ്‌റസകളിലും കേന്ദ്രീകരിച്ച് പരിസരങ്ങള്‍ ശുചിത്വം വരുത്തും. സ്ഥാപന ഭാരവാഹികളും, മുഅല്ലിംകളും, വിദ്യാര്‍ത്ഥികളും പ്രവര്‍ത്തനത്തില്‍ പങ്കാളികളാവും.
ശുചിത്വ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പണമ്പ്ര ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസഡന്റ് സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യസ ബേര്‍ഡ് മെമ്പര്‍ ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എം. പോക്കര്‍ കുട്ടി ഹാജി, നവാര്‍ ബാഖവി, അഹ്മദ് തെര്‍ളായി സംബന്ധിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയീന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ. ഹംസക്കോയ നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari