മുഫത്തിശ് - മുദര്‍രിബ് ശില്‍പശാല ഇന്ന് സമാപിക്കും


ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍, മുദര്‍രിബീന്‍ ത്രിദിന ശില്‍പശാല ഇന്ന് (06-07-2017) സമാപിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ മുഴുസമയ സേവനത്തിനായി നിയമിതരായ 105 മുഫത്തിശുമാരും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ ഈ വര്‍ഷം മുതല്‍ മുഴുസമയ സേവനത്തിനായി നിയോഗിച്ച 34 മുദര്‍രിബുമാരുമാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. രണ്ടാംദിവസത്തെ പരിപാടികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ. ചേളാരി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. കെ.എച്ച്. ദാരിമി കോട്ടപ്പുഴ സ്വാഗതവും കെ.സി. അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു. ഡോ. കെ. അബ്ദുല്‍ഗഫൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വി. മുഹമ്മദലി മാസ്റ്റര്‍, റഹീം ചുഴലി എന്നിവര്‍ ക്ലാസെടുത്തു. 
പുതിയ വര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കും. വാര്‍ഷിക കൗണ്‍സിലിനു ശേഷം ശില്‍പശാല ഇന്ന് ഉച്ചയ്ക്കു സമാപിക്കും. 
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാലയുടെ രണ്ടാംദിവസത്തെ പരിപാടികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. 
- SKIMVBoardSamasthalayam Chelari