പാണക്കാട്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയ പഞ്ചമാസ കര്‍മപദ്ധതി പ്രവര്‍ത്തന രേഖ പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. യൂണിറ്റ്, റെയ്ഞ്ച്, ജില്ലാ ഘടകങ്ങളുടെ അഞ്ച് മാസത്തെ പ്രവര്‍ത്തന രൂപരേഖയാണ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയത്. ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, അംജിദ് തിരൂര്‍ക്കാട്, അനസ് അലി ആമ്പല്ലൂര്‍, സജീര്‍ കാടാച്ചിറ, അസ്‌ലഹ് മുതുവല്ലൂര്‍, അനസ് ഊരകം, സ്വാലിഹ് ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen