ദാറുല്‍ഹുദാ സെക്കണ്ടറി പ്രവേശനം; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‍ലാമിക് സര്‍വകലാശാലയിലെയും ഇതര യുജി കോളേജുകളിലേയും സെക്കണ്ടറി പ്രവേശനത്തിന്റെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാഴ്സിറ്റിക്കു കീഴിലുള്ള ഹിഫ്ള്, വനിതാ കോളേജ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിച്ചവരുടെയും ലിസ്റ്റ് സര്‍വകലാശാലയുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.dhiu.in എന്ന വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പ്രവേശനം ലഭിച്ച സ്ഥാപനങ്ങളില്‍ 9 ന് ഞായറാഴ്ചക്കകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൈറ്റില്‍ പ്രസിദ്ധീകരിച്ച സ്ഥാപനങ്ങളിലെ സീറ്റൊഴിവിനനുസരിച്ച് പുതിയ ഒപ്ഷന്‍ തെരഞ്ഞെടുക്കാന്‍ 9 ന് ഞായറാഴ്ച വരെ അവസരമുണ്ടായിരിക്കും. സീറ്റ് ലഭ്യതക്കനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് അലോട്ട്‌മെന്റ് 11 ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കുന്നതാണ്. പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസുദ്ഘാടനം 17 ന് തിങ്കളാഴ്ച അതതു സ്ഥാപനങ്ങളില്‍ നടക്കും. 
- Darul Huda Islamic University