അസ്മി: പഠന കിറ്റ് പ്രകാശനം ചെയ്തു


തേത്തിപ്പലം: അസ്മിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലേക്കുള്ള പഠന കിറ്റുകൾ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഖിദ്മത്ത് ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ സയ്യിദ് അനീസ് ജിഫ്രി തങ്ങൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രീ പ്രൈമറി ക്ലാസിലെ പoനം എളുപ്പമാക്കുന്നതിനുള്ള മധുരം മലയാളം, അൽ- റിയാദ് എന്നീ ബുക്കുകൾ അടിസ്ഥാനമാക്കിയുള്ള ഫ്ലാഷ് കാർഡും ലെറ്റർ കാർഡുമാണ് ഈ ആക്ടിവിറ്റി കിറ്റിൽ അടങ്ങിയിട്ടുള്ളത്. അസ്മിയുടെ ആദ്യ ഘട്ട അധ്യാപക പരിശീലനം പൂർത്തിയായി. രണ്ടാം ഘട്ട പരിശീലനം ഓഗസ്റ്റ് മാസ ത്തിൽ ആരംഭിക്കും. ചടങ്ങിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, അബ്ദുസമദ് പൂക്കോട്ടൂർ, പി.വി.മുഹമ്മദ് മൗലവി, അബ്ദുറഹീം ചുഴലി എന്നിവർ സംബന്ധിച്ചു. 
- ASMI KERALA