ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രൂപം നല്കിയ പഞ്ചമാസ കര്‍മപദ്ധതി പ്രകാശനം നാളെ രാവിലെ 9.30ന് പാണക്കാട് വെച്ച് നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വഹിക്കും. കണ്‍വീനര്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പ്രസിഡണ്ട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, അഫ്സല് രാമന്തളി, മനാഫ് കോട്ടോപാടം, റബീഉദ്ദീന്‍ വെന്നിയൂര്‍, അംജിദ് തിരൂര്‍ക്കാട്, ശഫീഖ് മണ്ണഞ്ചേരി, ഫുആദ് വെള്ളിമാട്കുന്ന്, റിസാല്‍ദര്‍ അലി ആലുവ, അനസ് അലി ആമ്പല്ലൂര്‍, സജീര്‍ കാടാച്ചിറ തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen