കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപവല്‍ക്കരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സി (അസ്മി) ന്റെ കെ.ജി ക്ലാസുകളിലെ അധ്യാപകര്‍ക്കുള്ള മൂന്നാം ബാച്ചിന്റെ പരിശീലനം ജൂലൈ ഒന്നിന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും.
കെ.ജി ക്ലാസുകളിലെ പരിഷ്‌കരിച്ച ഇംഗ്ലീഷ്, കണക്ക്, പരിസര പഠനം, മലയാളം, അറബി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. അസ്മിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ അധ്യാപകര്‍ ജൂണ്‍ 26ന് മുമ്പ് 9995260156 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ശിയാസ് ഹുദവി, അബ്ദുന്നൂര്‍ ഹുദവി, അഹമ്മദ് വാഫി കക്കാട്, ശിബിന്‍ തലശ്ശേരി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ. മുഹമ്മദ്, കെ.കെ.എസ്. തങ്ങള്‍, പി.വി. മുഹമ്മദ് മൗലവി, അഡ്വ. ആരിഫ് നവാസ് ഓമശ്ശേരി പ്രസംഗിക്കും.
- SKIMVBoardSamasthalayam Chelari