ബദിയടുക്ക മേഖലാ SKSSF റമളാൻ പ്രഭാഷണം സമാപിച്ചു
ബദിയടുക്ക: എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ വിഷൻ 18 ന്റെ ഭാഗമായി സംഘടിപ്പിച്ച റമളാൻ പ്രഭാഷണം നെല്ലിക്കട്ടയിൽ സമാപിച്ചു. മേഖലാ ആക്ടിംഗ് പ്രസിഡണ്ട് റസാഖ് അർഷദി കുമ്പഡാജ അദ്ധ്യക്ഷനായി. പി ബി അബ്ദുറസാഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബ്ദുൾ അസീസ് അശ്രഫി പാണത്തൂർ പ്രഭാഷണം നടത്തി. സുബൈർ ദാരിമി പൈക്ക, റസാഖ് ദാരിമി മീലാദ് നഗർ, ശബീർ ദാരിമി നെല്ലിക്കട്ട, മൂസ മൗലവി ഉമ്പ്രങ്കള, സിദ്ദീഖ് ബെളിഞ്ചം, ഹനീഫ് സഈദി, ശരീഫ് ഹനീഫി ചർളടുക്ക, അൻവർ തുപ്പക്കൽ, ഫള്ൽ മൗലവി ചെറൂണി, റഫീഖ് പിഞ്ചാരം, എൻ എ അബ്ദുൾ ഖാദർ, അർക്ക ഇബ്റാഹീം, അബ്ദുല്ല ശുക്രിയ, മലബാർ അബ്ദുല്ല, അബ്ദു നെല്ലിക്കട്ട, അസീസ് പാട്ലടുക്ക, ശഫീഖ് മൗലവി ചർളടുക്ക, അലി ചർളടുക്ക, ബേർക്ക ഹസൈനാർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊ അടിക്കുറിപ്പ്: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18ന്റ ഭാഗമായി സംഘടിപ്പിച്ച റമളാൻ പ്രഭാഷണം പി. ബി. അബ്ദു റസാഖ് എം. എൽ. എ. ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam