റിയാദ്: ആരാധനകളുടെ ആത്മാവ് നഷ്‌പ്പെടാതിരിക്കാന്‍ സച്ചിതരായ മുന്‍ഗാമികളെ അനുഗമിക്കണമെന്ന് തബ്‌സ്വിറ 2017എസ് കെ ഐ സി റിയാദ് പ്രവര്‍ത്തക്യാമ്പ് ഉണര്‍ത്തി. ആരാധനകളുടെ അകത്തളങ്ങളില്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ പോലെ ജനസേവനവും ആരാധനയാണെന്നും ഇത് ജീവിതത്തിലൂടെ കാണിച്ചു തന്ന പ്രവാചകരെയും സച്ചിതരായ മുന്‍ഗാമികളെയും നാം മാതൃകളാക്കണമെന്നും പ്രഭാഷകര്‍ ഉണര്‍ത്തി. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പില്‍ മുസ്തഫ ബാഖവി പെരുമുഖം'റമളാനും ലൈലത്തുല്‍ ഖദറും', സലീം വാഫി മൂത്തേടം'ഇബാദത്താകുന്ന സംഘടന പ്രവര്‍ത്തനം', അബൂബക്കര്‍ ഫൈസി ചെങ്ങമനാട്'എസ് കെ ഐ സി രൂപവും ക്രമവും'അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി'ബദര്‍ നല്‍കുന്ന പാഠം'എന്നീവിഷയങ്ങള്‍ അവതരിപ്പിച്ചു. ബദര്‍ മജ്‌ലിസിന് അബൂബക്കര്‍ ബാഖവി മാരായമംഗലം നേതൃത്വം നല്‍കി, സബ് കമ്മിററി അടിസ്ഥാനത്തില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ശമീര്‍ പുത്തൂര്‍, ജുനൈദ് മാവൂര്‍, അബ്ദുറഹ്മാന്‍ ഫറോഖ്, മന്‍സൂര്‍വാഴക്കാട്, മുഖ്ത്താര്‍ കണ്ണൂര്‍, സലീം വാഫി തവനൂര്‍ാ അബ്ദുസലാം ഇരിട്ടി, ശരീഫ് പട്ടാമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി ഇസ്ഹാഖ് ബാഖവി ചെമ്മാട് ഉല്‍ഘാടനം ചെയ്തു. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. ഹബീബുളള പട്ടാമ്പി സ്വാഗതവും ഇഖ്ബാല്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.
നസീഹത്ത് സെഷനില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി'ഖുര്‍ആന്‍ വഴി കാണിക്കുന്നു'മുസ്തഫ ബാഖവി പെരുമുഖം'ആഗതമാകുന്ന റമളാന്‍'എന്നീ വിഷയ ങ്ങളില്‍ ഉല്‍ബോധനം നടത്തി. സമാപന സംഗമം മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ, ഇഖാബാല്‍ കാവനൂര്‍, ജുനൈദ് മാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ എക്‌സാം, ഖുര്‍ആന്‍ പാരായണം ഹിഫ്ദ് ക്വിസ്സ് വിജയികള്‍ക്ക് എന്‍ സി മുഹമ്മദ്, അബ്ദു റഹ്മാന്‍ ഫറോഖ്, സമദ് പെരുമുഖം, എം ടി പി മുനീര്‍ അസ്അദി, സലീം വാഫി, നൗഫല്‍ വാഫി, ഉമര്‍ കോയ യൂണി വേഴ്‌സിററി, ബഷീര്‍ ചേലമ്പ്ര, അബ്ദുല്ല മൗലവി, അലി വയനാട്, മുഹമ്മദലി ഹാജി തുടങ്ങിയവര്‍ സമ്മാനങ്ങളും സര്‍ട്ടി ഫിക്കററുകളും നല്‍കി. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. ഹബീബുളള സ്വാഗതവും മഷ്ഹൂദ് നന്ദിയും പറഞ്ഞു. ബുര്‍ദ മജ്‌ലിസിന് അബ്ബാസ് ഫൈസി, അബ്ദുറഹ്മാന്‍ ഹുദവി, സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശമീര്‍, മുഖ്ത്താര്‍, ഗഫൂര്‍, കുഞ്ഞു മുഹമ്മദ് ഹാജി, അബ്ദു സലാം മുസ്തഫ തുടങ്ങിയവര്‍ സംഗമം നിയന്ത്രിച്ചു. നാഷണല്‍ തല എക്‌സാം സെപ്തംബര്‍ അവസാന വാരം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Aboobacker Faizy