മധൂര്‍: എസ് വൈ എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസങ്ങളിലായി ഉളിയത്തടുക്ക സണ്‍ ഫ്‌ലവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന റമളാന്‍ പ്രഭാഷണം സമാപിച്ചു. സമാപന പരിപാടി എസ് കെ എസ് എസ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്തു. എസ് വൈ എസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മൗലവി അറന്തോട് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് എസ് പി എസ് അബൂബക്കര്‍ തങ്ങള്‍ മാഹിന്‍ നഗര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍ പ്രഭാഷണം നടത്തി. ഹനീഫ് മൗലവി നാഷണല്‍ നഗര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മഹമൂദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല സമാപന കുട്ടു പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. യു സഹദ് ഹാജി, ബദ്‌റുദ്ധീന്‍ ചെങ്കള, എംഎ ഖലീല്‍ കുഞ്ചാര്‍, മുഹമ്മദ് എന്‍ എ, മുഹമ്മദ് അറന്തോട്, പി എസ് മുഹമ്മദ് ഹാജി കുഞ്ചാര്‍, അബ്ദുല്ല ഫൈസി, എന്‍ എ ലതീഫ്, എം എം അബു പ്രസംഗിച്ചു.
- yakoob Niram