അയ്യോട്ടിച്ചിറ ഇസ് ലാമിക് സെൻറർ റമസാൻ കാമ്പയിൻ സമാപനം ഇന്ന് (ചൊവ്വ)

പൊന്നാനി: വെളിയങ്കോട് അയ്യോട്ടിച്ചിറ ഇസ് ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു മാസമായി നടത്തി വന്ന "വിശുദ്ധ ഖുർആൻ സുകൃതത്തിന്റെ വചനപ്പൊരുൾ " റമസാൻ കാമ്പയിൻ ഇന്ന് (ചൊവ്വ) സമാപിക്കും.രാവിലെ 9 ന് സയ്യിദ് മുത്തുമോൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം മലബാരി പ്രസംഗിക്കും. മജ് ലിസുന്നൂറിന് കൊപ്പം അബൂബക്കർ ഫൈസിയും പ്രാർത്ഥനക്ക് സയ്യിദ് ഇർശാദ് ജമലുല്ലൈലിയും നേതൃത്വം നൽകും. 

വിവിധ ദിവസങ്ങളിലായി നടന്ന മതപ്രഭാഷണത്തിന് ഇർശാദ് പൊന്നാനി, ബാദുഷ കൊടുങ്ങല്ലൂർ, യാസിർ അകലാട്, ഷരീഫ് മുസ്ലിയാർ കറുകത്തിരുത്തി നേതൃത്വം നൽകി. വനിതാപഠനവേദിയിൽ ഫമിദ ജബിൻ വഫിയ്യ, സൗദ ടീച്ചർ ക്ലാസ്സെടുത്തു. അഹ്മദ് വാഫി കക്കാട് ബദ്ർ അനുസ്മരണ പ്രഭാഷണം നടത്തി. സമൂഹ ഇഫ്ത്താർ, തസാക്കിയത്ത് ക്യാമ്പ്, മാല ആലാപനം എന്നിവയും നടന്നു. മൊയ്തുട്ടി ഹാജി, ബീരാൻ ബാഖവി, ജഅഫർ അച്ചാട്ടിച്ചിറ, സുബൈർ ദാരിമി, യാസിർ, ശുഐബ്, ജുനൈദ്, ഉമർ, ഷംസു, മൊയ്തീൻ കുട്ടി ഹാജി നേതൃത്വം നൽകി. 
- Rafeeq CK