SKSSF കാസര്‍കോട് ജില്ലാ റമദാന്‍ പ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം. ഇന്ന് റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും


കാസര്‍കോട്: 'ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപ്പൊരുള്‍''എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന റമദാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ പ്രഭാഷണത്തിന് കാസര്‍കോട് പുതിയ ബസ്റ്റാന്‍ പരിസത്തെ ശംസുല്‍ ഉലമ നഗറില്‍ പ്രഢമായ തുടക്കമായി. വിശുദ്ധ റമദാനിന്റെ ചൈതന്യമുള്‍ക്കൊണ്ട് പാപമോചനം നേടി പ്രാര്‍ത്ഥനാ നിരതരാവാന്‍ കടുത്ത മഴയും അവഗണിച്ചാണ് വിശ്വാസികള്‍ തടിച്ചുകൂടിയത്. സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണമാണ് ഒന്നാം ദിവസം നടന്നത്. 
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന റമദാന്‍ പ്രഭാഷണത്തിന് തുടക്കം കുറിച്ച് എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീ ദാരിമി പടന്ന അദ്ധ്യക്ഷനായി. അബ്ദുല്‍ സലാം ആലമ്പാടി പ്രാര്‍ത്ഥന നടത്തി. സിംസാഹഖ് ഹുദവി അബുദാബി മുഖ്യ പ്രഭാഷണം നടത്തി. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് മഹ്മൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കി. പി.ബി അബ്ദുറസാഖ് എം.എല്‍.എ മുഖ്യാതിഥിയായി. 
ജില്ലാ ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അബ്ദുസലാം ദാരിമി ആലംപാടി, ചെങ്കള അബ്ദുല്ല ഫൈസി, അഹ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കള, ഇ.പി ഹംസത്തു സഅദി, അബൂബക്കര്‍ സാലുദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, മുബാറക് ഹസൈനാര്‍ ഹാജി, സുഹൈര്‍ അസ്ഹരി, എ.പി.എസ് തങ്ങള്‍, എസ്.പി സലാഹുദ്ധീന്‍, യു സഅദ് ഹാജി, ബദ്‌റുദ്ധീന്‍ ചെങ്കള, എം.എ ഖലീല്‍, എം.എസ്.എ പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, സി.എ അബ്ദുക്കുഞ്ഞി, സിദ്ദീഖ് നദ്‌വി ചേരുര്‍, അബ്ബാസ് ഫൈസി പുത്തിഗെ, മുഫത്തിഷ് ഉസ്മാന്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ഹമീദ് ഹാജി ചൂരി, മുനീര്‍ പി ചെര്‍ക്കളം, ഇബ്രാഹിം ഹാജി കുണിയ, മൂസ ഹാജി ചേരൂര്‍, ശരീഫ് പള്ളത്തട്ക്ക, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി, സലാം ഫൈസി പേരാല്‍, ബഷീര്‍ ദാരിമി തളങ്കര, ശരീഫ് നിസാമി മുഗു, അബൂബക്കര്‍ ബാഖവി തുരുത്തി, സിദ്ദീഖ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുഹമ്മദ് ഫൈസി കജ, റസാഖ് ദാരിമി, ശറഫുദ്ദീന്‍ കുണിയ, ഹുസൈന്‍ തങ്ങള്‍, സലാം ഫൈസി പേരാല്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ഇസ്മാഈല്‍ മച്ചംപാടി, റഊഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഇന്ന് റഹ്മത്തുള്ള ഖാസിമി പ്രഭാഷണം നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 

സമര്‍പ്പണ ബോധമാണ് റമദാനിന്റെ ചൈതന്യം: സിംസാറുല്‍ഹഖ് ഹുദവി 


കാസര്‍കോട്: അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും സമര്‍പ്പണ സന്നദ്ധതയുമാണ് വിശുദ്ധ റമദാനിന്റെ ആത്മചൈതന്യമെന്ന് സിംസാറുല്‍ ഹഖ് ഹുദവി. കാസര്‍കോട് നടന്ന എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയാണ് മനുഷ്യ ധര്‍മ്മങ്ങളുടെ തേട്ടം. ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല, നന്മ നിലനിര്‍ത്താനുള്ള പരീശീലനം കൂടിയാണ് റമദാന്‍. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്ന ഈ ചൈതന്യമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. സര്‍വ്വ മനുഷ്യരിലേക്കുമാണ് ആത്മ ചൈതന്യത്തിന്റെ ഈ പ്രഭ പരക്കുന്നത്. ധാര്‍മ്മിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ആഹ്വാനമാണ് റമദാനിന്റെ സന്ദേശം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചക പാഠങ്ങള്‍ ഉദ്ധരിച്ച് ആരാധനയുടെ അകപ്പൊരുളുകളെ കുറിച്ചുള്ള സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളാണ് കാസര്‍കോട്ടേക്ക് ഒഴുകിയെത്തിയത്. 
ഫോട്ടോ 1 : എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമദാന്‍ പ്രഭാഷണത്തിന് തുടക്കം കുറിച്ച് കാസര്‍കോട് ശംസുല്‍ ഉലമാ നഗറില്‍ മംഗലാപുരം കീഴൂര്‍ ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. 
ഫോട്ടോ 2 : റമദാന്‍ പ്രഭാഷണത്തിന് തുടക്കം കുറിച്ച് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നു. 
ഫോട്ടോ 3 : റമദാന്‍ പ്രഭാഷണ സദസ്സ് 
- Ahmedharis Rahmani