മുദരിബ് ട്രൈനിംഗ് സംഗമം നടത്തി


തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റൈഞ്ചുകളിലേക്ക് തെരഞ്ഞെടുത്ത മുദരിബ് പ്രത്യേക ട്രൈനര്‍മാരുടെ സംസ്ഥാന തല സംഗമം ചേളാരിയില്‍ സമസ്ത ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.അബൂബക്ര്‍ മൗലവി ചേളാരി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം പ്രസംഗിച്ചു. 
ഫോട്ടോ അടിക്കുറിപ്പ്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുദരിബ് ട്രൈനിംഗ് സംഗമം സമസ്ത ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു 
- Samastha Kerala Jam-iyyathul Muallimeen