ചേളാരി: 'ഫാസിസത്തിന് മാപ്പില്ല, നീതി നിഷേധം നടപ്പില്ല' എന്ന സമര ആഹ്വാനവുമായി നാളെ ബദ്ര്‍ ദിനത്തില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന എയര്‍പോര്‍ട്ട് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് എസ്. കെ. എസ്. ബി. വി. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അഴിഞ്ഞാടുകയും ന്യൂനപക്ഷ വിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തില്‍ മാര്‍ച്ച് പ്രസക്തമാണെന്നും വര്‍ഗീയതക്കും ഫാസിസത്തിനുമെതിരായ പോരാട്ടമായി എയര്‍പോര്‍ട്ട് മാര്‍ച്ചിനെ മാറ്റണമെന്നും എസ്. കെ. എസ്. ബി. വി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ മനാഫ് കോട്ടോപ്പാടം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen