അറിവിലൂടെയാണ് സാമൂഹിക നവോത്ഥാനം സാധ്യമാക്കേണ്ടത്: ഹൈദരലി ശിഹാബ് തങ്ങള്‍

ഹാദിയ റമദാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും 


ഹിദായ നഗര്‍: സമൂഹത്തിലെ സാമൂഹികവും സാംസ്‌കാരിവുമായ നവോത്ഥാനം സാധ്യമാക്കുന്നതിന് അറിവും കാഴ്ചപ്പാടുമുള്ള പണ്ഡിതരെ വളര്‍ത്തിയെടുക്കുകലാണ് ഏക പരിഹാരമാര്‍ഗമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ നാലാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാന്‍ വ്രതാനുഷ്ഠനത്തിലൂടെ ശരീരത്ത ശുദ്ധീകരിക്കുന്നതോടൊപ്പം സമൂഹത്തെ സംസ്‌കരിക്കുക എന്നതു കൂടി വിശ്വാസി ലക്ഷ്യമാക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഹാദിയ ബു്ക്ക് പ്ലസ് പുറത്തിറക്കിയ സിംസാറുല്‍ ഹഖ് ഹുദവിയുടെ വിജത്തിന്റെ ഇസ്ലാമിക വഴികള്‍ പുസ്തകത്തി്‌ന്റെ രണ്ടാം പതിപ്പ് പ്രകാശനം തങ്ങള്‍ ആര്‍.കെ അബ്ദുല്ല ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു. 

യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, അലി മൗലവി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്രാഹീം ഫൈസി തരിശ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. 

പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ ഇന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 
- Darul Huda Islamic University