SKSSF ഖുര്‍ആന്‍ മെഗാ ക്വിസ്; മുഹമ്മദ് അബ്ദുല്‍ റാശിദ് വെളിമുക്കിന് ഒന്നാം സ്ഥാനം
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല ഖുര്‍ആന്‍ മെഗാ ക്വിസ് മത്സരത്തില്‍ മുഹമ്മദ് അബ്ദുല്‍ റാശിദ് വെളിമുക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. മുഹമ്മദ് ഫസല്‍ ആഞ്ഞിലങ്ങാടി, മുഹമ്മദ് ഫൈസല്‍ കുറ്റിപ്പുറം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ക്യാഷ് അവാര്‍ഡുകള്‍ക്ക് പുറമെ ഒന്നാം സ്ഥാനക്കാരന് ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സൗജന്യ ഉംറ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അന്‍പതോളം പേര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്. വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. വി മുഹമ്മദലി, ആശിഖ് കുഴിപ്പുറം, അലി വാണിമേല്‍, കെ.ടി അമാനുള്ള റഹ്മാനി, ഹാരിസ് ഹുദവി ചമ്രവട്ടം എന്നിവര്‍ ക്വിസ്സിന് നേതൃത്വം നല്‍കി. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ സ്വാഗതവും ഒ.പി.എം. അഷ്‌റഫ് നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ഖുര്‍ആന്‍ മെഗാ ക്വിസ്സ് മത്സരം സംസ്ഥാചന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1905545433037114/?type=3