ഫാസിസത്തിനെതിരേ പ്രതിഷേധ ജ്വാല തീർത്ത് SKSSF


കരിപ്പൂർ: ഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല തീര്‍ത്ത് എസ്. കെ. എസ്. എസ്. എഫ്. രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരേ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടന്ന മാര്‍ച്ച് ജനസാഗരമായി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് മഴയെ അവഗണിച്ച് കരിപ്പൂരിലേക്ക് ഒഴുകിയെത്തിയത്. 

കൊളത്തൂര്‍ ജംങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയന്ത്രിക്കാന്‍ പൊലിസിന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് സമാപിച്ചപ്പോളും മാര്‍ച്ചിന്റെ അന്ത്യഭാഗം നാഷനല് ഹൈവേയില്‍ തന്നെയായിരുന്നു. 

സംസ്ഥാന ഭാരവാഹികള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഗുജറാത്ത് മുന്‍ ഡി. ജി. പി ആര്‍. ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ടി. വി ഇബ്‌റാഹീം എം. എല്‍. എ എന്നിവര്‍ സംസാരിച്ചു. 

‘ഫാസിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എയര്‍പോര്‍ട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംഘ്പരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധമിരമ്പി. ഗതാഗത തടസ്സം ഒഴിവാക്കാനായി വിഖായ വളണ്ടിയര്‍മാര്‍ രാവിലെ എട്ടു മുതല്‍ തന്നെ രംഗത്തുണ്ടായിരുന്നു. 
- https://www.facebook.com/SKSSFStateCommittee/posts/1902713873320270