സഹചാരിറിലീഫ് ഫണ്ട് ശേഖരണം; രണ്ടാംഘട്ടം ഇന്ന് (9/6/17)

തൃശൂര്‍: കരുണയുടെ നോട്ടവും കനിവിന്റെ സന്ദേശവുമായി എസ്‌ കെ എസ് എസ് എഫിന്റെ കീഴില്‍ ആതുര സേവന രംഗത്ത് സ്ഥാപിതമായ സഹചാരിയുടെവാര്‍ഷിക ഫണ്ട് ശേഖരണം കഴിഞ്ഞയാഴ്ച നടത്താത്ത സ്ഥലങ്ങളില്‍ ഇന്ന് ജുമുഅക്ക് ശേഷം നടത്തണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി മഹല്ല് കമ്മിറ്റികളോട് അഭ്യര്‍ത്ഥിച്ചു. 

റോഡപകടത്തില്‍െപ്പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ സഹായം, ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന നിര്‍ധനരായരോഗികള്‍ക്ക് മാസാന്ത ധനസഹായം എന്നിങ്ങനെയുളള ജീവകാരണ്യ പ്രവര്‍ത്തനമാണ് സഹചാരി ഫണ്ടിലൂടെ നടത്തുന്നത്. കഴിഞ്ഞ വെളളിയാഴ്ച വിവിധ മഹല്ലുകളില്‍ നടന്ന ഫണ്ട് സമാഹരണത്തില്‍ പങ്കാളികളായവരേയും അതിന് നേതൃത്വം നല്‍കിയ മഹല്ല് ഭാരവാഹികളെയും പ്രവര്‍ത്തകരേയും ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. 

സഹചാരിറിലീഫിലേക്ക് സ്വീകരിച്ച ഫണ്ട് മേഖല കോര്‍ഡിനേറ്റര്‍മാര്‍ മുഖേനെയോ നേരിട്ട് തൃശൂര്‍ എംഐസിയില്‍ സംഖ്യ അടച്ചോ രശീതി കൈപറ്റേണ്ടതാണ്. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur