റമദാന്‍ ജീവിതക്രമീകരണത്തിന് പദ്ധതി തയ്യാറാക്കേണ്ട മാസം: കോഴിക്കോട് ഖാദി

ഹാദിയ റമദാന്‍ പ്രഭാഷണം രണ്ടാം ദിനം 


ഹിദായ നഗര്‍: ആത്മീശുദ്ധീകരണത്തിലൂടെ വിശ്വാസി ജീവിതരീതിയും ഭാവിപദ്ധതിയും ആസൂത്രണം ചെയ്യാന്‍ അവസരമൊരുക്കുന്ന മാസമാണ് റമദാനെന്ന് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോടതങ്ങള്‍ ജമലുല്ലൈലി. ദാറുല്‍ഹുദാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമാനവും ആദരവും അര്‍ഹിക്കുന്നവര്‍ക്ക് നല്‍കാനും ധാര്‍മിക ബോധം ഉള്‍കൊണ്ട് ജീവിക്കാനും വിശ്വാസി തയ്യാറാകണമെന്നും ഖാദി ഓര്‍മിപ്പിച്ചു. 

ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷനായി. ഇന്നലെ നടന്ന മുസ്ഥഫഹുദവിയുടെ പ്രഭാഷണ സി.ഡി ചെറീത് ഹാജി വേങ്ങരക്കു നല്‍കി കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍ പ്രകാശനം ചെയ്തു ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, സി. യൂസുഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി സംബന്ധിച്ചു. സന്തുഷ്ട വാര്‍ധക്യം; ഹൃദ്യമരണം വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. 

നാളെ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ജൂണ്‍ 3 ന് .ശനിയാഴ്ച സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 

4 ന് ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉ്ദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 

ഫോട്ടോ: ഹാദിയ റമദാന്‍പ്രഭാഷണ പരമ്പരയുടെ രണ്ടാംദിനം കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു 
 - Darul Huda Islamic University