ബദിയടുക്ക മേഖലാ SKSSF ക്ലസ്റ്റർ തല ബദ്ർ സ്മരണം സംഘടിപ്പിച്ചു


ബദിയടുക്ക : എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ വിഷൻ 18 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 100 ഇന പരിപാടിയുടെ ക്ലസ്റ്റർ തല ബദ്ർ സ്മരണകൾ സമാപിച്ചു. നീർച്ചാൽ ക്ലസ്റ്റർ ബദ്ർ സ്മരണ പി. ബി. അബ്ദുറസാഖ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡണ്ട് സത്താർ അസ്ഹരി കുഞ്ചാർ, ജനറൽ സിക്രട്ടറി അസീസ് പാട്ലടുക്ക, ആലി കുഞ്ഞി ദാരിമി, അഷ്റഫ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. ബദിയടുക്ക ക്ലസ്റ്റർ ബദ്ർ സ്മരണ ഇബ്രാഹിം ഹനീഫി മാവിന കട്ട ഉദ്ഘാടനം ചെയ്തു. ഖലീൽ ആലംങ്കോട്, അനസ് പള്ളത്തടുക്ക, ജാഫർ മീലാദ് നഗർ, ഖാസിം ബാറടുക്ക, അബൂബക്കർ സി എച്ച് തുടങ്ങിയവർ സംബന്ധിച്ചു. കുമ്പഡാജ ക്ലസ്റ്റർ ബദ്ർ സ്മരണ മേഖലാ ജനറൽ സിക്രട്ടറി. ഖലിൽ ദാരിമി ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റസാഖ് അർഷദി കുമ്പഡാജ അദ്ധ്യക്ഷനായി. സലാം ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഫള്ൽ മൗലവി ചെറൂണി, മൊയ്തു മൗലവി കുമ്പഡാജ, അൻവർ തുപ്പക്കൽ, ലത്തിഫ് നാരംമ്പാടി, ബി. എം. അഷ്റഫ് ബെളിഞ്ചം, ഹസ്സൻ ദർക്കാസ്, ബാത്തിഷ കുമ്പക്കണ്ടം, ജുനൈദ് ചെറുണി തുടങ്ങിയവർ സംബന്ധിച്ചു. നെല്ലിക്കട്ട ക്ലസ്റ്റർ പരിപാടിയിൽ സുബൈർ ദാരിമി പൈക്ക അനുസ്മരണ പ്രഭാഷണം നടത്തി. 
ഫോട്ടൊ അടിക്കുറിപ്പ്: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള ക്ലസ്റ്റർ തല ബദർ സ്മരണ നീർച്ചാൽ ക്ലസ്റ്ററിൽ പി. ബി. അബ്ദുറസാഖ് എം. എൽ. എ. ഉൽഘാടനം ചെയ്യുന്നു. 
- Rasheed belinjam