മദ്‌റസകളില്‍ പഠനാരംഭം ജൂലൈ 4 ന്

തേഞ്ഞിപ്പലം: സമസ്തയുടെ 9709 മദ്‌റസകളില്‍ പുതിയ അദ്ധ്യയന വര്‍ഷാരംഭം 2017 ജൂലൈ 4 ന് നടക്കും. ഒന്നാം ക്ലാസിലേക്ക് ഒന്നര ലക്ഷം നവാഗതരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. 'മിഹ്‌റജാനുല്‍ ബിദായ' എന്ന പ്രമേയത്തില്‍ എല്ലാ മദ്‌റസകളിലും അധ്യയന വര്‍ഷാരംഭ പരിപാടികള്‍ നടക്കും. ഔദ്യോഗിക പ്രവേശനാരംഭ ചടങ്ങ് കര്‍ണാടക മംഗളൂരു ബങ്കര അല്‍ മദ്‌റസത്തു ദീനിയ്യയില്‍ നടക്കും. മദ്‌റസാപഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഈ അദ്ധ്യായനവര്‍ഷം മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ മുഴുസമയ പ്രവര്‍ത്തകരായി 40 മുദര്‍രിബുമാരെ നിയമിച്ചിട്ടുണ്ട്. മുദര്‍രിബുമാര്‍ മദ്‌റസാ അധ്യാപകര്‍ക്ക് റെയ്ഞ്ച് തലത്തില്‍ പ്രത്യേക പരിശീലനം നല്‍കും. മദ്‌റസാ പഠന ശാക്തീകരണത്തിന് വിവിധ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. 
- Samastha Kerala Jam-iyyathul Muallimeen