അബൂദാബി SKSSF പെരുന്നാൾ ക്വിറ്റ് വിതരണം ചെയ്തു


കാസർകോട്: അബൂദാബി എസ് കെ എസ് എസ് എഫിന്റെ സഹായത്തോടെ കാസർകോട് മേഖല കമ്മിറ്റി നൽകുന്ന പെരുന്നാൾ ക്വിറ്റ് വിതരണ ഉദ്ഘാടനം എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ക്ലസ്റ്റർ പ്രസിഡന്റ് സാലിം ചൂടു വകുപ്പിന് നൽകി നിർവ്വഹിച്ചു. എസ് എം എഫ് മുൻസിപ്പൽ പ്രസിഡന്റ് സത്താർ ഹാജി അണങ്കൂർ അദ്ധ്യക്ഷനായി. മേഖല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. അണങ്കൂർ ഖത്തീബ് അബുബക്കർ അഹ്സനി പ്രാർത്ഥന നടത്തി. എസ് വൈ എസ് സംസ്ഥാന കൗൺസിലർ കെ. എം സൈനുദ്ധീൻ ഹാജി, ബഷീർ ദാരിമി തളങ്കര, മുനീർ അണങ്കൂർ, ശിഹാബ് അണങ്കൂർ, സുഹൈൽ ഫൈസി കമ്പാർ, മുഹമ്മദ് ബേഡകം, ഹനീഫ് നിസാമി, ഹാഷിം ഹുദവി, സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂർ, ശബീർ തളങ്കര തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. 
ഫോട്ടൊ: എസ് കെ എസ് എസ് എഫ് അബൂദാബി എസ് കെ എസ് എസ് എഫി ന്റെ സഹായത്തോടെ കാസർകോട് മേഖല കമ്മിറ്റി നൽകുന്ന റമളാൻ ക്വിറ്റ് വിതരണ അണങ്കൂർ ക്ലസ്റ്റർ പ്രസിഡന്റ് സാലിം ചുടു വളപ്പിന് എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര കൈമാറി ഉദ്ഘാടനം ചെയ്യുന്നു. 
- skssfbedira skssfbedira