തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ഇഫ്താര്‍ സംഗമം ജൂണ്‍ 18 ന് ഞായറാഴ്ച തൃശൂര്‍ എം ഐ സിയില്‍ വെച്ച് നടക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സ്‌നേഹ തണലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മതപണ്ഡിതന്‍മാരും ജന പ്രധിനിതികളും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും വിശിഷ്ട വ്യക്തികളും ജില്ലാ ഇഫ്താര്‍ മീറ്റില്‍ പങ്കെടുക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, സെക്രട്ടറി ഷഹീര്‍ ദേശമംലം, ട്രഷറര്‍ മെ്ഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ:ഹഫിസ് അബൂബ ക്കര്‍ മാലികി എന്നിവര്‍ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur