ഈദുല്‍ ഫിത്വ്ര്‍ തിങ്കളാഴ്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമാദാന്‍ 30 പൂര്‍ത്തീകരിച്ച് തിങ്കളാഴ്ച ഈദുല്‍ ഫിത്വ്ര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. 

കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ഇന്ന് പെരുന്നാള്‍ 

കാസര്‍കോട്: മംഗലാപുരം ബഡ്കലില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരം, കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലകളില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ത്വാഖ അഹ്്മദ് അല്‍ അസ്ഹരി എന്നിവര്‍ അറിയിച്ചു. ഇവര്‍ ഖാസിമാരായ മറ്റു മേഖലകളില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാളെന്ന് ഇവര്‍ വ്യക്തമാക്കി. 
- CALICUT QUAZI