ഇന്നലെ സഹചാരി ഫണ്ട് ശേഖരണമായിരുന്നുവല്ലോ. ഒരു നന്മയെ വിജയിപ്പിച്ചെടുക്കാൻ പരിശ്രമിച്ച സഹപ്രവർത്തകർ, മഹല്ല് ഭാരവാഹികൾ, ഖാസി ഖത്വീബുമാർ , അഭ്യുദയ കാംക്ഷികൾ... തുടങ്ങി എല്ലാവരേയും നന്ദി എന്ന രണ്ടക്ഷരത്തിലപ്പുറം പ്രാർത്ഥനാപൂർവ്വം ഓർക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ സഹചാരി ഒരു തരംഗമാക്കി മാറ്റിയ പ്രിയ സഹപ്രവർത്തകർ വിസ്മയകരമായ പ്രചാരണ രീതിയാണ് അവലംബിച്ചത്. പളളികൾക്ക് മുന്നിൽ അന്തസ്സോടെ സഹചാരിയുടെ ബക്കറ്റ് പിടിച്ച് നിന്ന കൂട്ടുകാരെ... ഇത് ഒരിക്കലും വിഫലമാവില്ല; തീർച്ചയായും ആയിരങ്ങൾക്ക് ആശ്വാസമാവുകയാണ്. പിരിച്ചെടുത്ത തുക ബന്ധപ്പെട്ട കേന്ദ്രത്തിലെത്തിച്ച് റസീപ്റ്റ് കൈപറ്റണം. നിങ്ങളുടെ ചുറ്റുവട്ടങ്ങളിൽ നിർധന രോഗികളുണ്ടെങ്കിൽ അവർക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒട്ടും വൈകരുത്. ഈ സംഖ്യ നമുക്ക് സൂക്ഷിക്കാനുള്ളതല്ല; ഫണ്ട് ശേഖരണത്തേക്കാൾ വേഗത്തിൽ ആതുര സേവനത്തിന് ചെലവഴിക്കപ്പെടണം. സഹചാരിയിൽ നിന്ന് അനുവദിക്കുന്ന സഹായം പൊതുവേദികളിലോ കാമറകൾക്ക് മുന്നിലോ വെച്ച് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. രോഗിയുടെ അരികിലെത്തി കൈമാറുകയും ആശ്വസിപ്പിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതുമാണ് സഹചാരിയുടെ രീതി. പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ കർമ വീഥിയിൽ കൂടുതൽ ആവേശത്തോടെ നമുക്ക് മുന്നോട്ടു പോവാം...
എല്ലാവർക്കും നന്ദി.
നാഥൻ സ്വീകരിക്കട്ടെ, ആമീൻ.
സത്താർ പന്തലൂർ
ജനറൽ സെക്രട്ടറി
- https://www.facebook.com/SKSSFStateCommittee/posts/1896508833940774