പതിവു തെറ്റിച്ചില്ല; ഇതര സംസ്ഥാനങ്ങളില്‍ വിജ്ഞാന വിരുന്നൊരുക്കി ഇത്തവണയും ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍

ഹിദായ നഗര്‍: കേരളത്തിലത്തിലേത് പോലെയുളള വിദ്യാഭ്യാസ-ധാര്‍മിക ബോധവും മത-സാംസ്‌കാരികാന്തരീക്ഷവും ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനും അവിടങ്ങളിലുള്ളവര്‍ക്ക് അറിവിന്റെ ബാല പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും റമദാന്‍ അവധിക്കാലം ഉപയോഗപ്പെടുത്തുകയാണ് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍. പതിവു തെറ്റിക്കാതെ ഇരുപത്തിമൂന്ന് വര്‍ഷമായി തുടരുന്ന റമദാന്‍ പര്യടനത്തിന് ഇത്തവണയും വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു. 
വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്ലാമിക് ആന്‍ഡ് കണ്ടംപററീ സ്റ്റഡീഡിസിനു കീഴിലാണ് വിദ്യാര്‍ത്ഥികളുടെ പര്യടനം. പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാര്‍ഖഢ്, ഗുജറാത്ത്, സീമാന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പള്ളികളും പാഠശാലകളും കേന്ദ്രീകരച്ചാണ് വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ക്കായി മതപഠന ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നത്. 
ദാറുല്‍ഹുദായിലെ അമ്പതോളം പിജി വിദ്യാര്‍ത്ഥികളാണ് റമദാന്‍ അവധിക്കാലം വിജ്ഞാന പ്രസരണത്തിനും സംസ്‌കാര കൈമാറ്റത്തിനുമായി വിവിധ സംഘങ്ങളായി യാത്ര പുറപ്പെട്ടത്. അവിടങ്ങളിലെ മലയാളി വ്യവസായികളുടെയും ദാറുല്‍ഹുദാ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 
വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ക്ലാസുകളും വീടുകള്‍ കേന്ദ്രീകരിച്ച് മതപഠന പരിശീലന പരിപാടികളും നടത്തും. 
മലയാളേതര വിദ്യാര്‍ത്ഥികള്‍ക്കായി വാഴ്‌സിറ്റിയിലും വെസ്റ്റ് ബംഗാള്‍, ആസാം, സീമാന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കന്ന ദാറുല്‍ഹുദാ കാമ്പസുകളുടെ പ്രചരണത്തിനും വിദ്യാര്‍ത്ഥികള്‍ പര്യടനത്തിനിടയില്‍ സമയം കണ്ടെത്തുന്നുണ്ട്. 

കാപ്ഷന്‍ 
1. ബീഹാറിലെ സഹാര്‍സ ജില്ലയിലെ നൗഹട്ട വില്ലേജിലെ ഗ്രാമ വാസികളോടൊപ്പം ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ 
2 ബീഹാറിലെ സീതാമര്‍ഹി ജില്ലയിലെ ഹര്‍പുര്‍വാ വില്ലേജിലെ ഗ്രാമീണരോടൊപ്പം ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ 
- Darul Huda Islamic University