ദാറുൽഹുദാ യു.ജി പരീക്ഷാ റാങ്ക് ജേതാക്കൾ

ഹിദായ നഗർ: ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാല യുജി ഡിഗ്രി സെമസ്റ്റർ പരീക്ഷയുടെയും സീനിയർ സെക്കണ്ടറി, സെക്കണ്ടറി വാർഷിക പരീക്ഷയുടെയും റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു. 

ഡിഗ്രി സെമസ്റ്റർ പരീക്ഷയിൽ ദാറുൽഹുദാ നാഷണൽ ഇ൯സ്റ്റിട്യൂട്ടിലെ ഹസ൯ റസാ (മുബൈ) ക്കാണ് ഒന്നാം റാങ്ക്. നാഷണൽ ഇ൯സ്റ്റിട്യൂട്ടിലെ തന്നെ മുഈനുദ്ദീ൯ (ബാഗ്ലൂർ) രണ്ടാം റാങ്കും ദാറുൽഹുദാ ഡിഗ്രി കാമ്പസിലെ ഖമറുൽ ഫാരിസ് കെ പൂക്കിപ്പറമ്പ് മൂന്നാം റാങ്കും നേടി. 

സീനിയർ സെക്കണ്ടറി വാർഷിക പരീക്ഷയിൽ ദാറുൽഹുദാ കാമ്പസിലെ മുഹമ്മദ് ഷാമിൽ കടമേരി ഒന്നാം റാങ്കും കാസർഗോഡ് തളങ്കര മാലിക് ദീനാർ അക്കാദമിയിലെ അബ്ദുസ്സമദ് രണ്ടാം റാങ്കും നേടി. താനൂർ ഇസ് ലാഹുൽ ഉലൂമിലെ ഹാഷിം കെ.പി താനാളൂരിനാണ് മൂന്നാം റാങ്ക്. 

സെക്കണ്ടറി വിഭാഗത്തിൽ ഒടമല ശൈഖ് ഫരീദ് ഔലിയ മെമ്മോറിയൽ കോളേജിലെ മുഹമ്മദ് മുബഷിർ പുല്ലിശ്ശേരിക്കാണ് ഒന്നാം റാങ്ക്. ദാറുൽഹുദാ നാഷണൽ ഇ൯സ്റ്റിട്യൂട്ടിലെ മുഹമ്മദ് ഫൈസൽ (ഉത്തർപ്രദേശ്) രണ്ടും ദാറുൽഹുദാ സെക്കണ്ടറി കാമ്പിലെ ഹബീബുർറഹ്മാ൯ കൊടക്കാട് മൂന്നാം റങ്കും നേടി. 

സപ്ലിമെ൯റി പരീക്ഷയുടെയും പുനർമൂല്യനിർണയത്തി൯റെയും ഫലങ്ങൾ വാഴ്സിറ്റി സൈറ്റിൽ ലഭ്യമാണ്. 
- Darul Huda Islamic University