രോഗികൾക്ക് സ്നേഹസ്പർശമായി പൊന്നാനി ക്ലസ്റ്റർ SKSSF ഈദാഘോഷം
പൊന്നാനി: ചെറിയ പെരുന്നാൾ സുദിനത്തിൽ പൊന്നാനി താലൂക്ക് ആശുപത്രിയിലെ രോഗികളോടൊപ്പം ചെലവഴിച്ചും ഭക്ഷണവും വിതരണം ചെയ്തും സാന്താനമേകിയും പ്രാർത്ഥിച്ചും എസ്. കെ. എസ്. എസ്. എഫ് പൊന്നാനി ക്ലസ്റ്റർ കമ്മിറ്റി പ്രവർത്തകരുടെ പെരുന്നാളാഘോഷം. പൊന്നാനി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് നാലാമത് ഈദ് സ്നേഹസ്പർശം ജില്ലാ ജനറൽ സെക്രട്ടറി ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. കെ. കെ. നൗഫൽ ഹുദവി അധ്യക്ഷത വഹിച്ചു. സി എം അശ്റഫ് മൗലവി, പ്രവാസി ഗ്രൂപ്പ് ചെയർമാർ മുഹമ്മദ് കുട്ടി, ആസിഫ് മാരാമുറ്റം (ഖത്തർ), റഫീഖ് പുതുപൊന്നാനി, വി. അബ്ദുൽ ഗഫൂർ, ഇ. കെ. ജുനൈദ്, എ. എം. ശൗക്കത്ത് പ്രസംഗിച്ചു. പി പി എം റഫീഖ്, സുലൈമാൻ ആലത്തിയൂർ, പി പി അബ്ദുൽ ജലീൽ, അൻവർ ശഫീഉല്ല, മജീദ് മരക്കടവ്, ടി കെ എം കോയ, സി. പി. ഹസീബ് ഹുദവി, നസീർ അഹ്മദ് ഹുദവി, മുനീർ മുക്കാടി, പി ഗഫൂർ, സി. പി. റാസിഖ്, സവാദ് ആനപ്പടി നേതൃത്വം നൽകി.
ഫോട്ടോ: പൊന്നാനി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് സ്നേഹസ്പർശം ജില്ലാ സെക്രട്ടറി ഷഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്യുന്നു.
- Rafeeq CK