'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈത്ത്‌സിറ്റി: കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗണ്‍സില്‍ വിശുദ്ധ റമദാനില്‍ 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമദാന്‍ കാമ്പയിനിന്റെ ഉദ്ഘാടനം പ്രമുഖ പണ്ഡിതനും ഇബാദ്‌ സംസ്ഥാന ഡയറക്ടറുമായ ഡോ. അഹമ്മദ് സാലിം ഫൈസി നിര്‍വഹിച്ചു. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ശംസുദ്ദീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറമ്പ് കാമ്പയിന്‍ പദ്ധതികള്‍ വിശദീകരിച്ചു. ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ്‌ കോസ്റ്റല്‍ കെയര്‍ പദ്ധതി ഇടങ്ങളില്‍ ഇബാദ് ഖാഫില വഴി വിതരണം ചെയ്യുന്ന ആയിരം നിസ്‌കാരകുപ്പായ കിറ്റിന്റെ ഫണ്ട് ഇബാദ്‌ സംസ്ഥാന ഡയറക്ടറായ ഡോ. അഹമ്മദ് സാലിം ഫൈസിക്ക്‌ കൈമാറി. കാമ്പയിനിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ്മല്‍സരം, മേഖലാതല ഇഫ്ത്വാര്‍മീറ്റ്, ദിക്‌റ്‌ വാര്‍ഷികം, തസ്‌കിയത്ത് ക്യാമ്പുകള്‍, ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, ഈദ്‌ സംഗമം എന്നിവ നടക്കും. ചടങ്ങില്‍ ഗഫൂര്‍ ഫൈസി പൊന്‍മള സ്വാഗതവും നാസര്‍ കോടൂര്‍ നന്ദിയും പറഞ്ഞു. 
- kuwait kerala islamic council kic