ഏവര്‍ക്കും ഹൃദയംഗമമായ ഈദാശംസകള്‍ - ഡോ. ബഹാഉദ്ധീന്‍ നദ്‌വി

വീണ്ടുമൊരു ഈദുല്‍ഫിഥ്ര്‍ 
ത്യാഗനിര്‍ഭരവും തീക്ഷ്ണവുമായ വ്രതാനുഷ്ഠാന - അനുബന്ധ കര്‍മങ്ങളിലൂടെ ഹൃദയം പാകപ്പെടുത്തിയ വിശ്വാസിക്ക് മനസ്സറിഞ്ഞ് സന്തോഷിക്കാനുള്ള വേളയാണ് പെരുന്നാള്‍ സുദിനം. 
റമദാനില്‍ സര്‍വ ചോദനകളോടും മുഖം തിരിഞ്ഞ്, സഹനത്തിലൂടെ ആര്‍ജിച്ചെടുത്ത വിശുദ്ധിയും ധര്‍മബോധവുമെല്ലാം തുടര്‍ജീവിതത്തിലും നിലനിര്‍ത്തുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. 
ആഘോഷം ആഭാസകരമാക്കാതെ, കുടുംബ ബന്ധങ്ങള്‍ പുതുക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാമൂഹികബോധം വളര്‍ത്താനുമൊക്കെ ഈദ് ദിനം ഉപയോഗപ്പെടുത്തണം. 
ഫാസിസം തലക്കുമീതെ പത്തിവിടര്‍ത്തി, ജീവിതവും വിശ്വാസവും പ്രതിസന്ധിയിലകപ്പെടുമെന്ന ഭീതിദ സാഹചര്യത്തില്‍ റമദാന്‍ പകര്‍ന്ന ആത്മചൈതന്യം വഴി പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയട്ടെ..... 
സഹോദരങ്ങള്‍ക്കെല്ലാം ഹൃദയംഗമമായ ചെറുപെരുന്നാള്‍ ആശംസകള്‍. 
- Dr.Bahauddeen Muhammed Nadwi VICE CHANCELLOR