ദാറുല്‍ഹുദാ സെക്കണ്ടറി കോഴ്സ് : ജൂണ്‍ 15 വരെ അപേക്ഷിക്കാം

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെയും വിവിധ യു.ജി കോളേജുകളുടെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം. 
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം തരം പരീക്ഷ പാസായ ജൂണ്‍ 15ന് പതിനൊന്നര വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെയും വിവിധ യു.ജി സ്ഥാപനങ്ങളുടെയും സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് അപേക്ഷിക്കാം. 
സമസ്തയുടെ മൂന്നാം ക്ലാസ് പരീക്ഷ പാസായ ജൂണ്‍ 15ന് ഒന്‍പത് വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറത്തെ സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്ക് അപേക്ഷിക്കാം. 
വാഴ്‌സിറ്റിയുടെ ഫാത്വിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളജിലേക്ക് സമസ്തയുടെ ഏഴാം ക്ലാസ് പൊതുപരീക്ഷ പാസായ, ജൂണ്‍ 15ന് പതിമൂന്നര വയസ് കവിയാത്ത പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. 
മുഴുവന്‍ കോഴ്‌സുകളിലേക്കും ദാറുല്‍ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.dhiu.in വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 2ന് ഞായറാഴ്ച മുഴുവന്‍ കോഴ്‌സുകളിലേക്കുമുള്ള പ്രവേശന പരീക്ഷ നടക്കും. ദാറുല്‍ഹുദായുടെയും യു.ജി കോളജുകളുടെയും സെക്കന്‍ഡറി വിഭാഗത്തിലേക്ക് ഏകീകൃത പ്രവേശന പരീക്ഷയായിരിക്കും നടത്തുക. വിദ്യാര്‍ഥികള്‍ക്ക് വിവിധ ജില്ലകളിലുള്ള പരീക്ഷാ സെന്ററുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502, 2460575 നമ്പറുകളില്‍ ബന്ധപ്പെടുക. 
- Darul Huda Islamic University