ഷാർജ SKSSF തൃശ്ശൂർ ജില്ലക്ക് പുതിയ നേതൃത്വം. വിജ്ഞാന സദസ്സും, ഇഫ്താർ സംഗമവും ശ്രദ്ധേയമായി.

ഷാർജ: തൃശ്ശൂർ ജില്ല SKSSF വാർഷിക കൗൺസിലിനോടനുബന്ധിച്ചു നടത്തിയ വിജ്ഞാന സദസ്സും, ഇഫ്താർ സംഗമവും ശ്രദ്ധേയമായി. പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ: ഹാരിസ് ഹുദവി പ്രഭാഷണം നടത്തി. അബ്ദുളള ചേലേരി, സുലൈമാൻ ഹാജി, അബ്ദുൽ റസാഖ് വളാഞ്ചേരി, ഫൈസൽ പയ്യനാട്, ഷാഹുൽ ഹമീദ് ചെമ്പിരിക്ക, അഷറഫ് ദേശമംഗലം, സുഹൈൽ വലിയ, ഷാക്കിർ ഫറോക്ക്, അബ്ദുൾ ഖാദർ എന്നിവർ സംബന്ധിച്ചു. മെമ്പർഷിപ്പ് ക്യാമ്പയ്‌നിന്റെ ഭാഗമായി നടന്ന കൗൺസിലിൽ നിന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: അബ്ദുൾ ഹമീദ് കൈപ്പമംഗലം, ജനറൽ സെക്രട്ടറി: മഹ്മൂദ് ചൂലൂർ, ട്രഷറർ : മുനീഫ് പഴുന്നാന, വർക്കിംഗ് സെക്രട്ടറി: ഷംനാദ് കാര. 
- ishaq kunnakkavu