കാസര്‍കോട്‌ നീർച്ചാൽ ക്ലസ്റ്റർ SKSSF "ബദർ സ്മരണ" ഇന്ന്

കാസര്‍കോട്‌: എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 2018 നൂറ് ഇന പരിപാടികളുടെ ഭാമായി എസ് കെ എസ് എസ് എഫ് നീർച്ചാൽ ക്ലസ്റ്റർ കമ്മറ്റി സംഘടിപ്പിക്കുന്ന "ബദർ സ്മരണ" ഇന്ന് (ഞായർ) വൈകുന്നേരം 3 മണിക്ക് നീർച്ചാൽ ഹയത്തുൽ ഇസ്ലാം മാദ്റസാ ഹാളിൽ വെച്ച് നടക്കും. പി.ബി അബ്ദുറസ്സാഖ് എം എൽ എ ഉദ്ഘാടനം ചെയ്യും. അഷ്റഫ് ഹുദവി പാട്ലടുക്കം അനുസ്മരണ പ്രഭാഷണം നടത്തും. വിഷൻ - 18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം, മേഖല ജനൽ സെക്രട്ടറി ഖലീൽദാരിമി ബെളിഞ്ചം, വൈസ് പ്രസിഡണ്ട് സത്താർ അസ്ഹരി കുഞ്ചാർ, സെക്രട്ടറി അസീസ് പട്ലടുക്കം തുടങ്ങിയവർ സംബന്ധിക്കും. 
- Rasheed belinjam