റിയാദ്: എസ് കെ ഐ സി സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിന്റെ മാതാവ് ആലങ്ങാട് പരേതനായ അയ്യന്‍ കുയ്യന്‍ ബീരാന്‍ കുട്ടി ഭാര്യ ബീഫാത്തിമ ഹജ്ജുമ നിര്യാതയായി.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ആലങ്ങാട് ഹസ്സന്‍ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. റിയാദിലെ മയ്യിത്ത് നിസ്‌ക്കാരം വെളളി രാത്രി 10.15 ന് ബത്ത്ഹ ശിഫ അല്‍ ജസീറ ഓഡിറേറാറിയത്തില്‍ നടക്കും. മഹതിയുടെ മരണത്തില്‍ എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി അനുശോചിക്കുകയും, സൗദിയിലെ എസ് കെ ഐ സി സെന്ററുകളിലും ഇതര കൂട്ടായമകളിലും മയ്യിത്ത് നിസ്‌ക്കാരം നടത്തണമെന്നും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സെയ്തു ഹാജി മുന്നിയൂര്‍, ഉബൈദുല്ല തങ്ങള്‍ മേലാററൂര്‍, സുബൈര്‍ ഹുദവി കൊപ്പം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- Aboobacker Faizy