തേഞ്ഞിപ്പലം: മദ്‌റസാ പഠനരംഗവും മദ്‌റസാ-റെയ്ഞ്ച് പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന സാരഥീസംഗമം ഓഗസ്റ്റ് 7-ന് കൊല്ലം ജില്ലയിലെ കൊല്ലൂര്‍വിള പള്ളിമുക്ക് ജനതാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രസംഗിക്കും. സാരഥീസംഗമത്തിലും പഠനക്യാമ്പിലും റെയ്ഞ്ച് സെക്രട്ടറി, പ്രസിഡണ്ട്, ചെയര്‍മാന്‍, ട്രഷറര്‍. റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen