കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിദ്യഭ്യാസ വിഭാഗം ട്രെന്റിന്റെ കീഴില്‍ ആരംഭിക്കുന്ന പുതിയ വിദ്യഭ്യാസ പദ്ധതി 'സ്മാര്‍ട്ട്' ന്റെ ബാച്ച് ഓപണിംഗ് ഇന്ന് നടക്കും. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വ്വീസ്, അനുബന്ധ മേഖലകളില്‍ തൊഴില്‍ തേടുന്നതിനും സാമൂഹിക ധാര്‍മ്മിക അവബോധമുള്ള വിദ്യാര്‍ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പഞ്ചവത്സര പരിശീലന പദ്ധതിയാണ് സ്മാര്‍ട്ട്. മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ കേന്ദ്രമായി നടക്കുന്ന ഈ പദ്ധതിയുടെ ബാച്ച് ഓപണിംഗ് ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സി കെ എം സ്വാദിഖ് മുസ്ലിയാര്, അബൂബക്കര്‍ സിദ്ധീഖ് ഐ എ എസ്, സത്താര്‍ പന്തലൂര്‍ എന്നിവര്‍ പങ്കെടുക്കും.
- https://www.facebook.com/SKSSFStateCommittee/posts/1910177795907211