സൂക്ഷമതയുളള ജീവിതവും സൗഹാര്‍ദ്ദവുമായ സമീപനങ്ങളും പ്രതീക്ഷകളും പ്രവര്‍ത്തനവും കൈമുതലാക്കി ഇനിയുളള ഓരോ സമയവും ജീവിക്കണമെന്നും റമസാന്‍ നമുക്ക് നല്‍കിയ ഈ വിശുദ്ധി ഇനിയും കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.
റംസാന്‍ സംസ്‌കാരത്തിനുളള മാസം: വി. എസ് സുനില്‍കുമാര്‍ (ബഹു: കൃഷി മന്ത്രി)
തൃശൂര്‍: മുസ്‌ലിം ലോകം വിശുദ്ധങ്ങളില്‍ വിശുദ്ധമായി കാണുന്ന റംസാന്‍ മാസം തികച്ചും സംസ്‌കരണത്തിന്റെ മാസം കൂടിയാണ്. മലീമസമായ ചിന്തകളില്‍ നിന്ന് മനസ്സിനേയും വിഷമയം കലര്‍ന്ന അന്നപാനീയങ്ങളില്‍ നിന്ന് ശരീരത്തേയും കലര്‍പ്പ് കലര്‍ന്ന സമ്പത്തിനേയും സംസ്‌കരിച്ചെടുത്ത് രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും ഉത്തമനായ പൗരനെ സൃഷ്ടിക്കുന്ന പ്രക്രിയ കൂടിയാണ് റമസാന്‍. ലോകത്ത് ഇസ്‌ലാം മതത്തില്‍ മാത്രമാണ് ഇത്രയും കൃത്യവും സുതാര്യവുമായ രൂപത്തില്‍ വൃതാനുഷ്ഠാനം നടക്കുന്നതെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
വിശുദ്ധ മാസത്തിന്റെ പുണ്യം നേടാനായി വിശ്വാസികള്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനം ആശ്വാസമാകുന്നത് അത് അര്‍ഹരിലേക്ക് എത്തുന്നു എന്ന് തന്നെയാണ്. സകാത്തും മറ്റും ദാനധര്‍മ്മങ്ങളും അത് എത്തേണ്ടവരുടെ കൈകളിലേക്ക് തന്നെ എത്തുമ്പോള്‍ മാത്രമേ അത് പുണ്യപ്രവര്‍ത്തിയാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ എം ഐ സിയില്‍ നടന്ന ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur