SYS പ്രവർത്തകർ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
പൊന്നാനി: സർക്കാറിന്റെ പുതിയ മദ്യനയം തിരുത്തണമെന്നും ലഹരി വ്യാപകമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് എസ് വൈ എസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നാടിനും വീടിനും ഭീഷണിയായി മാറിയ മദ്യനയം തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സമരം മുന്നറിയിപ്പ് നൽകി. സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഓണം പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുൻ എം പി സി ഹരിദാസ് അഭിവാദ്യമർപ്പിച്ചു. ഖാസിം ഫൈസി പോത്തനൂർ, റാഫി പെരുമുക്ക്, ഷഹീർ അൻവരി പുറങ്ങ്, റഷീദ് ഫൈസി, എം അബ്ദുല്ലക്കുട്ടി പ്രസംഗിച്ചു. മാർച്ചിന് മുഹമ്മദലി അശ്റഫി, വളയംകുളം മൂസ മൗലവി, സലാം ഫൈസി എടപ്പാൾ, എ കെ കെ മരക്കാർ, വി കെ എം ഷാഫി, റഫീഖ് ഫൈസി തെങ്ങിൽ, എ വി അസീസ് മൗലവി വട്ടംകുളം, വി കെ മുഹമ്മദ് മുസ്‌ലിയാർ, റഫീഖ് അൻവരി പന്താവൂർ, എം വി ഇസ്മയിൽ മുസ്‌ലിയാർ കാലടി, ജഅഫർ അയ്യോട്ടച്ചിറ, ലുഖ്മാൻ ഹകീം ഫൈസി, ശിഹാബ് തങ്ങൾ കടകശ്ശേരി, വി എ ഗഫൂർ, ഉബൈദ് ആമയം, അലി മൗലവി കൂരs, ഹുസൈൻ ഫൈസി, ടി വി സി അബൂബക്കർ ഹാജി, ബീരാൻ ബാഖവി, പി ടി അബ്ദുല്ല അശ്റഫി നേതൃത്വം നൽകി.
ഫോട്ടോസ്: (1) SYS പൊന്നാനി താലൂക്ക് ഓഫീസ് മാർച്ച് സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു,
(2) ഓണംപള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു.
- Rafeeq CK