SKSSF എയര്‍പോര്‍ട്ട് മാര്‍ച്ച് നാളെ


രാജ്യ വ്യാപകമായി വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരെ നാളെ (തിങ്കള്‍) എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മര്‍ച്ച് നടത്തും. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക മേഖലകളില്‍ പോലും സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മത വിശ്വാസികളെ തമ്മിലടിപ്പിക്കാനും സമാധാന ജീവിതം തകര്‍ക്കാനുമാണ് ഇവരുടെ പ്രവര്‍ത്തനം കാരണമാവുന്നത്. 

ഭരണഘടനാപരമായ അവകാശങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. ഇത് നേടിയെടുക്കാന്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കാനും രാജ്യത്തിന്റെ പൈതൃകത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കാനും സാധിക്കണം. മത വിശ്വാസികള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്ന ശൈലിയാണ് കേന്ദ്ര സര്‍ക്കാറും അനുബന്ധ സംവിധാനങ്ങളും സ്വീകരിച്ചുവരുന്നത്. അതിനെ വൈകാരികമായി സമീപിക്കുന്നത് അബദ്ധവും അപകടകരവുമാണ്. സഹോദര സമുദായങ്ങളെ വിശ്വാസത്തിലെടുത്ത് രാജ്യത്തിന്റെ പൊതു നന്മക്ക് വേണ്ടി സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിക്കണം. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നേടത്ത് ജുഡീഷ്യറിയും മാധ്യമങ്ങളും നീതിയുടെ പക്ഷത്ത് നിന്ന് ഇടപെടുല്‍ നടത്തേണ്ടതുണ്ട്. 

ഫാഷിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംഘടന വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. അതിന്റെ മുന്നോടിയായിട്ടാണ് എയർപോർട്ട് മാർച്ച് സംഘടിപ്പിക്കുന്നത്. 

കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. മാര്‍ച്ചിന്റെ സമാപന സമ്മേളനം ഗുജറാത്ത് മുന്‍ ഡി. ജി. പി ആര്‍. ബി ശ്രീകുമാര്‍ ഐ. പി. എസ് ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ടി. വി ഇബ്രാഹീം എം. എല്‍. എ എന്നിവര്‍ പ്രസംഗിക്കും. 

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ 1. സത്താര്‍ പന്തലൂര്‍ (ജനറല്‍ സെക്രട്ടറി, എസ് കെ എസ് എസ് എഫ്) 2. ഡോ. ടി അബ്ദുല്‍ മജീദ് (സെക്രട്ടറി, എസ് കെ എസ് എസ് എഫ്) 3. പി. എം. റഫീഖ് അഹ്്മദ് (സെക്രട്ടറി, എസ് കെ എസ് എസ് എഫ്) 4. ആസ്വിഫ് ദാരിമി പുളിക്കൽ (സെക്രട്ടറിയേറ്റ് അംഗം, എസ് കെ എസ് എസ് എഫ്) 

നേതാക്കളുടെ വോയ്‌സ് ക്ലിപ്പിനായി എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക https://www.facebook.com/SKSSFStateCommittee/
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1900117010246623/?type=3&theater