ശംസുല്‍ ഉലമാ കോംപ്ലക്‌സ് ജലാലിയ്യ റാത്തീബും ബദര്‍ ശുഹദാ ആണ്ട് നേര്‍ച്ചയും ഇന്ന്

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴില്‍ മാസം തോറും നടത്തിവരാറുള്ള ജലാലിയ്യ റാത്തീബും ബദര്‍ ശുഹദാ ആണ്ട് നേര്‍ച്ചയും ഇന്ന് 11 മണി മുതല്‍ 5 മണിവരെ ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ വെച്ച് നടക്കും. 11 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് അല്‍ ഹാഫിള് മസ്‌റൂര്‍ ബീഹാര്‍, ഒരുമണിക്ക് നടക്കുന്ന നസീഹത്തിന്നും പ്രാര്‍ത്ഥനക്കും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജലാലിയ്യ റാത്തീബിന് മാനുതങ്ങള്‍ വെള്ളൂര്‍, ബദര്‍ മൗലിദിന് സയ്യിദ് ജാഫര്‍ സഖാഫ് തങ്ങള്‍ കുറ്റിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കും. 
- SMIC MUNDAKKULAM