മോഡിയുടെ നീക്കത്തിനെതിരെ കേരള സര്‍ക്കാര്‍ കക്ഷിചേരണമെന്ന് മുസ്‍ലിം സംഘടനകള്‍


തിരുവനന്തപുരം: ന്യൂനപക്ഷപദ്ധതി കള്‍ക്ക് എതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാനസര്‍ക്കാര്‍ കക്ഷി ചേരണമെന്ന് മുസ്‌ലിം സംഘടനകള്‍. ചില മുസ്‌ലിം സംഘടനകളും കേസില്‍ കക്ഷിചേരാനും സന്നദ്ധത അറിയിച്ചു.
വഖഫ് നിയമഭേദഗതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് മുസ്‌ലിംസംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് ചര്‍ച്ചക്ക് ശേഷം വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സച്ചാര്‍കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ന്യൂനപക്ഷ, വിദ്യാഭ്യാസ, പട്ടികജാതി, പട്ടികവര്‍ഗ വകുപ്പുകള്‍ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികള്‍ അനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം വരുന്നത്. കേസിലെ സുപ്രീംകോടതി വിധി അവസാനവാക്കായിരിക്കും.

ജാമിഅ: ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍; മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്യും

ഫൈസാബാദ്(പട്ടിക്കാട്): സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിനു കീഴില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന് ശനി വൈകീട്ട് ഏഴു മണിക്ക് കേന്ദ്ര ഊര്‍ജ വകുപ്പു മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല നിര്‍വഹിക്കും. ജാമിഅ നൂരിയ്യ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പട്ട പദ്ധതികളിലൊന്നാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം പത്തു പഠന കേന്ദ്രങ്ങള്‍ക്ക് ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
മുസ്‌ലിം ബഹു ജനങ്ങളില്‍ വ്യവസ്ഥാപിത മത വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ രൂപപ്പെടുത്തിയ സെര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് പഠന കേന്ദ്രങ്ങളില്‍ തുടങ്ങുക. വിശ്വാസം, അനുഷ്ഠാനം, ചരിത്രം, ശാസ്ത്രം, ആനുകാലികം തുടങ്ങിയ വഷയങ്ങളെ ഉള്‍പ്പെടുത്തി, ഖുര്‍ആന്റെ എല്ലാ അധ്യായങ്ങളെയും ലഘുവായി പരിചയയപ്പെടുത്തുന്ന തരത്തിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുള്ള കോഴ്‌സാണ് ആരംഭിക്കുന്നത്. നാലു സെമസ്റ്റുകളിലായി രണ്ടു വര്‍ഷം നീണ്ടു നല്‍ക്കുന്ന കോഴ്‌സാണ് ആംരംഭിക്കുന്നത്. 

മുസ്‌ലിം നവോഥാനത്തില്‍ ജാമിഅ: നാഴികക്കല്ലായി: ഇബ്‌റാഹീം കുഞ്ഞ്

ഫൈസാബാദ്(പട്ടിക്കാട്): മുസ്‌ലിം നവോഥാനത്തിന് ജാമിഅയുടെ സംസ്ഥാപനം നാഴികക്കല്ലായി മാറിയെന്ന് മന്ത്രി വി. കെ ഇബ്‌റാഹീം കുഞ്ഞ് അഭിപ്രായപ്പെട്ടു. ജാമിഅ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പ്രബോധനം സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 
സമൂഹത്തിലെ അധാര്‍മികതകള്‍ തുടച്ചു നീക്കികൊണ്ടുള്ള സാമൂഹിക സംസ്‌കരണം പണ്ഡിത കടമയാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കെ. പി. സി തങ്ങള്‍ വല്ലപ്പുഴ ആധ്യക്ഷ്യം വഹിച്ചു. സാന്ത്വനം, സേവനം, സമീപനം എന്നീ വിഷയങ്ങളില്‍ യഥാക്രമം മുത്വീഉല്‍ ഹഖ് ഫൈസി കോണോംപാറ, ഇബ്‌റാഹീം ഫൈസി പേരാല്‍, റഫീഖ് സകരിയ്യാ ഫൈസി കൂടത്തായ് എന്നിവര്‍ ക്ലാസെടുത്തു. സി. ഹംസ സാഹിബ് സമാപന പ്രസംഗം നടത്തി.

അതിരില്ലാത്ത സ്‌നേഹത്തിന്റെ തിരുപ്പിറവി

രിത്രത്തിന്റെ പ്രകാശ ധാരയില്‍ ജീവിച്ച മഹാത്മാവാണ് ഹ.മുഹമ്മദ് നബി (സ). ചിന്തയിലും സംസ്‌കാരത്തിലും സദാചാരത്തിലും ജീവിത ശൈലിയിലും ഇത്ര അഗാധമായും സമഗ്രമായും സ്വാധീനം ചെലുത്തിയ ഒരു നേതാവിനെ പ്രവാചകനു തുല്യം കണ്ടെത്തുക അസാധ്യമാണ്. ആകര്‍ഷകമായ വ്യക്തിത്വവും ഹൃദ്യമായ മാനവികതയുടെ ദൗത്യവുമാണ് വിശ്വാസികളുടെ വികാരങ്ങളില്‍ അദ്ദേഹത്തോട് ആത്മബന്ധം സൃഷ്ടിച്ചത്. ആ തിരുപ്പിറവിയുടെ വസന്തം വിരിയിച്ച നാളുകള്‍ ആത്മഹര്‍ഷത്തിന്റെ പൊന്‍പുലരി തന്നെയാണ്.
കാലത്തിന്റെ വിളികേട്ട സ്‌നേഹസന്ദേശമാണ് അദ്ദേഹം ലോകത്തിന് നല്‍കിയത്. സ്‌നേഹത്തിന്റെ അതിരില്ലാത്ത ലോകം ആ മഹാത്മാവു തുറന്നുകൊടുത്തു. തൊലിയുടെയും വംശത്തിന്റെയും തറവാടിന്റെയും ഭാഷയുടെയും നിറം നോക്കി മനുഷ്യനെ തരം തിരിക്കാന്‍ അദ്ദേഹം സമ്മതിച്ചില്ല. നീഗ്രോ വര്‍ഗക്കാരനായ ബിലാലിനെ മാറോടണച്ചു ചേര്‍ത്തു അവനും ഒരു മനുഷ്യനാണെന്നു ലോകത്തോട് പ്രഖ്യാപിച്ചത് ഹ.മുഹമ്മദ് നബി (സ)യാണ്. ഈ മനുഷ്യ സ്‌നേഹി മാനവികതയുടെ ഉന്നത മൂല്യങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ നടപ്പാക്കി.
ഖുര്‍ആന്‍ പറയുന്നു: നിങ്ങളുടെ ജീവിത പ്രയാസങ്ങളില്‍ സങ്കടപ്പെടുകയും പരിഹാരത്തിനായി ആവേശ ഭരിതനാവുകയും സഹപ്രവര്‍ത്തകരോട് കരുണാമയനും കൃപാലുവുമായിട്ടാണ് അദ്ദേഹം വന്നിട്ടുള്ളത്. 9:128.
''ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ഉപരിലോകത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും'' പ്രവാചകന്റെ ശ്രദ്ധേയമായ ഒരു പ്രസ്താവനയാണിത്.

ജാമിഅ: സമ്മേളനം; തല്‍സമയ സംപ്രേഷണം(LIVE)


ജാമിഅ: സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം  ഇവിടെ കേൾക്കാം. (കടപ്പാട് :KICR_SKSSF)

പുണ്യവസന്തം സമാഗതമാകുമ്പോള്‍...

ലോകചരിത്രത്തില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍ പ്രവാചകപ്രഭു മുഹമ്മദ് നബി(സ) ഈ ലോകത്തേക്ക് ഭുജാതനാകുന്നത് റബീഉല്‍അവ്വല്‍ പന്ത്രണ്ട് (എ.ഡി:571) മക്കയിലാണ്. അന്ന് ഭുലോകത്ത് വെച്ച് ഏറ്റവും അധപതിച്ച ഒരു ജനവിഭാഗമായിരുന്നു അറബികള്‍. സ്ത്രീ, യുദ്ധം, മദ്യം എന്നീ മുന്ന് കാര്യങ്ങളില്‍ മാത്രം അഭിരമിച്ച് ജീവിക്കുകയായിരുന്ന അറബികളെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിന്റെ രാജ ശില്‍പ്പികളാക്കി മാറ്റിയത് പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ സാംസ്‌കാരിക പോരാട്ടമായിരുന്നു.
എതിര്‍പ്പുകളും അക്രമണങ്ങളും നബി(സ)യെയും അനുചരന്മാരെയും നിരന്തരം വേട്ടയാടിയപ്പോഴും മുളളും കല്ലും നിറഞ്ഞ വഴിയില്‍നിന്ന് അല്‍പം പോലും പിന്നോട്ടടിക്കാതെ വിജയത്തിന്റെ വെന്നിക്കൊടി പൂര്‍ണ്ണാര്‍ത്ഥത്തില്‍തന്നെ പാറിപ്പിച്ച ഒരു നേതാവ് ലോകത്തുണ്ടെങ്കില്‍ അത് മുഹമ്മദ് നബി (സ) മാത്രമാണ്.

Jamia Nooriyya 51st Annual Conference (Record)

Jamia Nooriyya 51st Annual Conference-Record. (From Kerala Islamic Class Room Live Broadcasting)...For more Class Room Records Pls click here

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ റബീഉല്‍ അവ്വല്‍ 12 ജനുവരി 14 ചൊവ്വാഴ്ച്ച

കോഴിക്കോട് : റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വെള്ളി റബീഉല്‍ അവ്വല്‍ ഒന്നയും , ജനുവരി 14 ചൊവ്വാഴ്ച്ച റബീഉല്‍ അവ്വല്‍ 12 ആയും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ , കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ , കാസര്‍ഗോഡ് ഖാസി ആലി കുട്ടി മുസ്ലിയാര്‍

ജാമിഅഃ നൂരിയ്യ;51-ാം വാര്‍ഷികം; ഹൈദരലി തങ്ങള്‍ ഇന്ന് പതാക ഉയര്‍ത്തും

ബഹ്‌റൈന്‍ പാര്‍ലമെന്ററി സംഘം ഇന്നെത്തും
ഫൈസാബാദ്(പട്ടിക്കാട്): ജാമിഅഃ നൂരിയ്യ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിക്കും.കര്‍ണ്ണാടക ആരോഗ്യ വകുപ്പ് മന്ത്രി ബഹു യു.ടി.ഖാദര്‍ സാഹിബ് ഉദ്ഘാടനവും എം. പി. എം.ഐ ഷാനവാസ് എം.പി.മുഖ്യാതിഥിയുമായിരിക്കും. എം.പി.അബ്ദുസ്സമദാനി എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച സമ്മേളനത്തിന് സമാപനം കുറിക്കും.
ഫൈസാബാദ്(പട്ടിക്കാട്): ജാമിഅ: നൂരിയ്യ: അറബിയ്യയുടെ വാര്‍ഷിക സനദ് ദാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന ബഹ്‌റൈന്‍ പാര്‍ലമെന്ററി സംഘം ഇന്നെത്തും. പാര്‍ലമെന്റിലെ സീനിയര്‍ മെമ്പര്‍മാരായ അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത, ശൈഖ് ഹസന്‍ ഈദ് ബുഖമ്മസ്, എന്നിവരാണ് ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ പ്രതിനിധികളായി സമ്മേളനത്തിനെത്തുന്നത്. പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന സംഘത്തെ സംഘാടക സമിതി 'ാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 

ജാമിഅ: സമ്മേളനം; തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചു

മനാമ: ¨ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക്‌ കോളേജ്‌ 51–ാം വാര്‍ഷിക 49–ാം സനദ്‌ ദാന സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ആരംഭിച്ചു. 
www.kicrlive.com, http://www.jamianooriyya.blogspot.in/ വഴിയും ബൈലക്‌സ്‌ മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ റൂമിലൂടെയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സമ്മേളനം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൌകര്യം ഒരുക്കിയിട്ടുണ്‌ട്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ്‌ റേഡിയോ

ആത്മീയതയുടെ തീരം തേടി ആയിരങ്ങളെത്തി മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ്സ് ഉജ്വലമായി

ഫൈസാബാദ്(പട്ടിക്കാട്):  ആത്മാവിന്റെ  സംസ്‌കരണത്തിന് പൈതൃക പാതയെ നേഞ്ചേറ്റി ജാമിഅ നൂരിയ്യ കാമ്പസില്‍ ഒത്തുകൂടിയ ആയിരങ്ങളുടെ അധരങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ബദ്ര്‍ ബൈത്ത് പാരായണത്തിലൂടെ വിശ്വാസികളുടെ ഹൃദയങ്ങള്‍ കുളിരണിഞ്ഞു. 
വിശ്വാസികളില്‍ ഉന്നതരെന്ന പദവി അലങ്കരിക്കുന്ന അസ്വ്ഹാബുല്‍ ബദ്‌റിന്റെ നാമങ്ങളും ഖുര്‍ആന്‍ പാരായണവും നടത്തി. നാഥനിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥന നിര്‍വഹിച്ചപ്പോള്‍ ആയിരങ്ങളുടെ കണ്ണുകള്‍ നനഞ്ഞു കുതിര്‍ന്നു.
ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി സുന്നീ യുവജന സംഘം സമ്മേളന നഗരിയില്‍ നടത്തിയ മജ്‌ലിസുന്നൂര്‍: ആത്മീയ സദസ്സ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം മഹല്ലു തലങ്ങളില്‍ നടന്നു വരുന്ന മാസാന്ത ബദ്ര്‍ ബൈത്ത് സദസിന്റെ വാര്‍ഷിക

ജാമിഅ: നൂരിയ്യ: സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈന്‍ എം.പിമാര്‍ പുറപ്പെട്ടു

മനാമ: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക്‌ കോളേജ്‌ 51–ാം വാര്‍ഷിക 49–ാം സനദ്‌ ദാന സമാപന മഹാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെ രണ്ടു എംപിമാര്‍ കഴിഞ്ഞ ദിവസം യാത്ര തിരിച്ചു. ബഹു. അഹ്‌ മദ്‌ അബ്‌ദുല്‍ വാഹിദ്‌ അല്‍ ഖറാത്ത, ബഹു. ഹസന്‍ ഈദ്‌ ബുഖമ്മാസ്‌ എന്നിവരാണ്‌ കഴിഞ്ഞ ദിവസം ഇവിടെ നിന്നും പുറപ്പെട്ടത്‌. ബഹ്‌റൈന്‍ സമസ്‌ത ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദ്‌ ഹാജിയും ഇവരെ അനുഗമിക്കുന്നുണ്ട്‌.

ജാമിഅ സമ്മേളനം : സൗഹ്രദം പങ്ക് വെച്ച് വിദേശ പണ്ഡിതര്‍ ജാമിഅയില്‍

ഫൈസാബാദ് : പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സെഷനുകളില്‍ പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമെതിയ പണ്ഡിതന്മാര്‍ ജാമിഅയുടെ സമ്മേളന നഗരിയില്‍ ഒത്ത്കൂടി. പ്രധാനമായും നാളെ വെള്ളി പട്ടിക്കാട് എഞ്ചിയിയറിങ് കോളേജില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സെമിനാറിലാണ്

''നൂറുൻ അലാ നൂർ'' ക്ലാസ്സ്‌ റൂം ഓണ്‍ലൈൻ മീലാദ് കാമ്പയിന് ഉജ്ജ്വല തുടക്കം



മീലാദ് കാമ്പയിനിന്റെ  ഭാഗമായി കേരള ഇസ്ലാമിക്‌ റൂം ഓണ്‍ലൈനിൽ ആരംഭിച്ച ''നൂറുൻ അലാ നൂർ'' പഠന- കാമ്പയിന്റ്നെ ഉദ്ഘാടന സെഷൻ ഇവിടെ കേൾക്കാം . പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അടക്കമുള്ളവരുടെ പ്രഭാഷങ്ങൾ പൂർണമായി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ''നൂറുൻ അലാ നൂർ'' ഇന്ത്യൻ സമയം 10.30 മുതൽ ക്ലാസ്സ്‌ റൂമിൽ നടക്കും. പ്രമുഖ വ്യക്തിത്വങ്ങളായ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി തുടങ്ങി പ്രമുഖ പ്രമുഖരുടെ  വ്യത്യസ്‌ത

ഷാർജ SKSSF മലപ്പുറം ജില്ല പഠന ക്ലാസ് ഉദ്ഘാടനവും ഖുര്ആന് പ്രഭാഷണവും ഇന്നു ഷാർജയിൽ

ഷാര്ജ :SKSSF മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പഠന ക്ലാസ് ഉദ്ഘാടനവും ഖുര്ആന് പ്രഭാഷണവും ഇന്നു(03/01/2014 വെള്ളി )മഗ്രിബ് നിസ്കാര ശേഷം ഷാര്ജ കെ എം സി സി ഓഡിറ്റൊരിയത്തിൽ നടക്കും "ദി ട്രൂത്ത്‌ വെ" ഖുര്ആന് സ്റ്റഡി സെന്റര് ഡയറക്ടരും "ദര്ശന" ടി വി യിലെ "ഖുര്ആന്: പ്രാപഞ്ചിക വിസ്മയങ്ങളിലൂടെ " എന്ന പരിപാടിയിലൂടെ അനേകം പേര്ക്ക് വിശുദ്ധ ഇസ്ലാമിന്റെ മഹിത പാഠങ്ങളെ പകര്ന്നു നല്കിയ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാം മുന് പ്രിന്സിപ്പലും പ്രമുഖ ചിന്തകനും പണ്ഡിതനുമായ കൊടുമുടി അബ്ദുറഹിമാന് ഫൈസി മുഖ്യ പ്രഭാഷണം നിര് വഹിക്കും. മത സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിസംബന്ധിക്കുന്ന സദസ്സില്‍ എല്ലാ പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതൽ വിവരങ്ങള്ക്ക് :0566852622

വിദൂര വിദ്യാഭ്യാസ സംവിധാനം മത സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കും: കാലിക്കറ്റ് വി.സി

പട്ടിക്കാട്: വിദൂര വിദ്യാഭ്യാസ സംവിധാനം കേരളത്തിലെ മത സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി. സി. ഡോ.എം അബ്ദുല്‍ സലാം. ജാമിഅ നൂരിയ്യ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന സര്‍ഗഘോഷത്തില്‍ അവാര്‍ഡ് ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅ സമുദായത്തിന്റെ അഭിമാന സ്ഥാപനമാണെന്നും വൈജ്ഞാനിക സാധ്യതകളെ വിജയകരമായി ഉപയോഗ പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ഗ ഘോഷത്തില്‍ ചാമ്പ്യന്മാരായ കോടങ്ങാട് ദര്‍സ് ടീമിനുള്ള ട്രോഫി അദ്ദേഹം കൈമാറി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അലിഗഢ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. സകരിയ്യ കെ. എ, മുഖ്യാതിഥിയായി. ജാമിഅ പ്രിന്‍സിപ്പള്‍ പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, കാലിക്കറ്റ് യൂ:സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍, കെ. എ റഹ്മാന്‍ ഫൈസി എന്നിവര്‍ സംബന്ധിച്ചു.

50 വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

തൃശൂര്‍: 2013ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ തൃശൂര്‍ജില്ലയില്‍ 10, പ്ലസ്ടു ക്ലാസുകളില്‍ നിന്ന് ഡിസ്റ്റിംഗ്ഷനോടെ പാസായ 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓരോ സൈക്കിള്‍ വിതരണം ചെയ്തു. തൃശൂര്‍ മുണ്ടശ്ശേരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തൂശൂര്‍ ജില്ലാ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ 5, 7, 10, +2 ക്ലാസുകളില്‍ ജില്ലയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസായവര്‍ക്ക് ഓരോ സ്വര്‍ണ്ണനാണയവും സമ്മാനമായി നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം എം.കെ.എ.കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, അഡ്വ: ഓണംപിള്ളി മുഹമ്മദ് ഫൈസി, മുഫത്തിശ് ഫള്‌ലുറഹ്മാന്‍ ഫൈസി,

കരീം ഫൈസിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ദുബൈ: കഴിഞ്ഞ ദിവസം കണ്ണൂര് വാരത്തുണ്ടായ വാഹനാപകടത്തിൽ മരണപെട്ട സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂര് ജില്ല വൈസ് പ്രസിഡന്റും എസ് വൈ എസ് നേതാവുമായ സി പി അബ്ദുൽ കരീം ഫൈസിയുടെ ആകസ്മിക നിര്യാണത്തിൽ എസ് കെ എസ് എസ് എഫ് ദുബൈ കണ്ണൂര് ജില്ല കമ്മിറ്റി അനുശോചിച്ചു. പരേതനു വേണ്ടി വെളിയാഴ്ച പള്ളികളിൽ വെച്ച് മയ്യിത്ത് നിസ്കരിക്കുവാനും, മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുവാനും ഭാരവാഹികൾ മുഴുവൻ

വ്യവസ്ഥാപിത രൂപത്തില്‍ ദര്‍സുകളെ പുനരുദ്ധരിക്കണം: മുദരിസ് സമ്മേളനം

ഫൈസാബാദ്(പട്ടിക്കാട്):: വളര്‍ച്ച മന്ദീഭവിച്ചുകൊണ്ടിരിക്കുന്നു ദര്‍സ് സംവിധാനത്തെ വ്യവസ്ഥാപിത രൂപത്തില്‍ പുനരുദ്ധരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ജാമിഅ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മുദരിസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഭക്തിയിലൂടെ ആത്മീയ ഉന്നതിയിലേക്കു നയിക്കുന്ന മതപഠനം നല്‍കണമെന്നും അതിലൂടെ മാത്രമേ ആധുനിക സമൂഹത്തോട് സംവദിക്കാന്‍ പ്രാപ്തരായ പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം

ഒരു പള്ളിയിലെ പലതവണ ജുമുഅ; സ്വഹീഹല്ല: സമസ്ത മണ്ഡലം പണ്ഡിത സംഗമം (With RECORD)

മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ നടന്ന 
കൊണ്ടോട്ടി മണ്ഡലം പണ്ഡിത സംഗമം സമസ്ത ട്രഷറര്‍
 മുഹമ്മദ് ജിഫ്രി മുത്തുക്കോയ  തങ്ങള്‍ 
ഉദ്ഘാടനം ചെയ്യുന്നു. 
കൊണ്ടോട്ടി: ഒരു പള്ളിയില്‍ പലതവണ ജുമുഅഃ സഹീഹാവാത്തതും നിഷിദ്ദവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. മുണ്ടക്കുളം ശംസുല്‍ ഉലമാ കോംപ്ലരക്‌സില്‍ നടന്ന കൊണ്ടോട്ടി മണ്ഡലം പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. അത്തരം ജുമുഅ സാധുവല്ലെന്നും അത് നിര്‍വഹിക്കലും അതില്‍ പങ്കെടുക്കലും നിഷിദ്ദവുമാണെന്നും അദ്ദേഹം പറഞ്ഞു. ''തവണകളായുള്ള ജുമുഅ'' 

 കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തല്‍സമയം സംപ്രേഷണം ചെയ്‌ത സമസ്ത ട്രഷറർ 
സയ്യിദ്ജി ഫ്രി മുത്തുക്കോയ  തങ്ങളുടെ തവണ ജുമുഅ വിശദീകരണം ഇവിടെ കേള്‍ക്കാം  
എന്ന വിഷയത്തില്‍ എംടി അബ്ദുല്ല മുസ്ലിയാര്‍ ക്ലാസെടുത്തു. സദസ്യരുടെ സംശയങ്ങള്‍ക്ക് ജിഫ്രി തങ്ങള്‍ മറുപടി പറഞ്ഞു. അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, സി.എ മുഹമ്മദ് മുസ്ലിയാര്‍ മുതുവല്ലൂര്‍, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. മൊയ്തീന്‍കുട്ടി ഫൈസി പുത്തനഴി അധ്യക്ഷനായിരുന്നു.

റബീഉല്‍ അവ്വല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട് : ഇന്ന് (02-01-2014 വ്യാഴം) സഫര്‍ 29 ന് റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിബാഹ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149) എന്നിവര്‍ അറിയിച്ചു.

ജാമിഅ. സമ്മേളനം ആരംഭിച്ചു. "സര്‍ഗ ഘോഷം" ഇന്നും തുടരും

കലയുടെ ഉത്ഭവം സ്‌നേഹത്തില്‍ നിന്ന്:  വി.സി. കെ.ജയകുമാര്‍
പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക സമ്മേളന ത്തോടനുബന്ധിച്ച് നടക്കുന്ന സര്‍ഗ ഘോഷത്തിന്റെ ഉദ്ഘാടന കര്‍മ്മം തുഞ്ച ത്തെഴു ത്തച്ഛന്‍ മലയാള സര്‍വ്വക ലാശാലാ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ നിര്‍വ്വഹിക്കുന്നു. 
ഫൈസാബാദ്: നിസ്വാര്‍ഥമായ സ്‌നേഹത്തില്‍ നിന്നാണ് കലയുടെ ഉത്ഭവമെന്ന് മലയാളം സര്‍വകലാശാല വി. സി കെ. ജയകുമാര്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സര്‍ഗഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. ദൈവം കനിഞ്ഞു നല്‍കിയ വലിയ അനുഹ്രമാണ് കലയെന്നും വിനയവും സഹജീവികളോടുള്ള സ്‌നേഹവുമാണ് ഒരു കലാകാരന്റെ കൈ മുതലെന്നും അദ്ദേഹം തന്റെ സംസാരത്തില്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ വ്യവസായ വകുപ്പു മന്ത്രി ബഹു:
റിഷാദ്  ബദീഉദ്ദീന്‍ സംസാരിക്കുന്നു  
ശ്രീലങ്കന്‍ വ്യവസായ വകുപ്പു മന്ത്രി ബഹു: റിഷാദ് ബദീഉദ്ദീന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കേരളത്തില്‍ പത്തു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ മതവൈജ്ഞാനിക രംഗത്തുണ്ടെന്നത് വളരെ അത്ഭുതകരമായി കാണുന്നുവെന്നും അതില്‍ ഹൈദരലി ശിഹാബ തങ്ങളെപ്പോലുള്ള സാമുദായിക നേതാക്കളുടെ സാന്നിധ്യം മഹത്തരമാണെന്നും അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഹൈദലി തങ്ങളുടെ സാമീപ്യം ഇന്ത്യയില്‍ മാത്രമല്ല ശ്രീലങ്കയിലും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
കോഴിക്കോട് ഖാസി ബഹു: അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ച

എസ്.വൈ.എസ് 60-ാം വാര്‍ഷികം ക്യാമ്പ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.sysstatecommittee.com സന്ദർശിക്കുക 
സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമാപന മഹാ സമ്മേളന ക്യാമ്പില്‍ സംബന്ധിക്കുന്ന വര്‍ക്കായുള്ള രിജ്‌സട്രേഷന്‍ ഉദ്ഘാടനം  സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.

കോഴിക്കോട്: സുന്നി യുവജന സംഘം 60-ാം വാര്‍ഷിക സമാപന മഹാ സമ്മേളന ക്യാമ്പില്‍ സംബന്ധിക്കുന്നവ ര്‍ക്കായുള്ള രിജ്‌സട്രേഷന്‍ ഉദ്ഘാടനം സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഇരുപത്തി അയ്യായിരം പ്രതിനിധികള്‍ സംബന്ധിക്കുന്ന ക്യാമ്പിന്റെ ബയോഡാറ്റ ജില്ലാ ഘടകങ്ങള്‍ മുഖേന ശാഖാ തലത്തിലേക്ക് വിതരണം ചെയ്തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം സംഘടനാ വെബ്‌സൈറ്റായ www.sysstatecommittee.com ലഭ്യമാണ്.
ചടങ്ങില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ കോയ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ കല്ലായി, ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ഉമര്‍ ഫൈസി മുക്കം, ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.കെ.എസ്.തങ്ങള്‍, മൂസ ഹാജി കാടാമ്പുഴ, ഹാജി.കെ.മമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍,ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി സംബന്ധിച്ചു. അഹ്മദ് തേര്‍ളായി നന്ദി പറഞ്ഞു.

സി.പി.എ അബ്ദുല്‍ കരീം ഫൈസിക്ക്‌ വേണ്ടി മയ്യത്ത്‌ നിസ്‌കരിക്കുക

കോഴിക്കോട്‌: കഴിഞ്ഞ ദിവസം വാഹനപകടത്തില്‍ മരിച്ച കണ്ണൂര്‍ ചക്കരക്കല്‍ സി.പി.എ അബ്ദുല്‍ കരീം ഫൈസി എന്നവര്‍ക്ക്‌ വേണ്ടി മയ്യത്ത്‌ നിസ്‌കരിക്കാന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ എല്ലാ ഖത്വീബ്‌മാരോടും അഭ്യര്‍ത്ഥിച്ചു.

സമസ് ത സന്ദേശ യാത്ര സമാപനവും ത്രിക്കരിപ്പൂർ റെയിഞ്ച് പ്രചരണ സമ്മേളനവും ഇന്ന് (വ്യാഴം)

കാസറഗോഡ്: ഫെബ്രുവരി 14,15,16 തിയ്യതികളിൽ കാസറഗോഡ് വാദി ത്വൈബയിൽ വെച്ച് നടക്കുന്ന സുന്നി യുവജന സംഘം 60 ാം വാർഷിക സമ്മേളനത്തിന്റെ പ്രചരണാർത്ഥം ത്വാഖ അഹ്മദ് മൌലവി നയിക്കുന്ന സമസ് ത സന്ദേശ യാത്രയ്ക്ക് സ്വീകരണവും ത്രിക്കരിപ്പൂർ റെയിഞ്ച് പ്രചരണ സമ്മേളന ഉദ് ഘാടനവും ഇന്ന് വൈകുന്നേരം ത്രിക്കരിപ്പൂർ മെട്ടമ്മലിൽ വെച്ച് നടക്കും പ്രചരണ പ്രിപാടിക്ക് തുടക്കം കുറിച്ച് രാവിലെ 8 നു സ്വാഗതസംഘം ചെയർമാൻ മജീദ് ഹാജി പതാക ഉയർത്തും വൈകുന്നേരം 7 നു നടക്കുന്ന സമാപന സമ്മേളനം മാണിയൂർ അഹ് മദ് മൌലവിയുടെ അധ്യക്ഷതയിൽ സമസ് ത വിദ്യാഭ്യാസ ബോർഡ് പ്രസിഡെന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാ‍ർ ഉദ്ഘാടനം ചെയ്യും.അശ് റഫ് റഹ്മാനി പ്രമേയ പ്രഭാഷണവും സുബൈർ ദാരിമി പൈക്ക ആദർശ പ്രഭാഷണവും നടത്തും.താജുധീൻ ദാരിമി,ഹാശിം അരിയിൽ,കെ.റ്റി അബ്ദുല്ല

"മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം" - SKSSF സ്റ്റേറ്റ്‌ പ്രസിഡന്റ്‌ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എഴുതുന്നു..

പ്രവാചകര്‍ തിരുനബി(സ്വ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ റബീഉല്‍ അവ്വല്‍ സമാഗതമായിരിക്കുകയാണ്. നബി ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുകയും നബിയിലൂടെ അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ കൂടുതല്‍ ശ്രദ്ധ നേടുകയും ലോകമെമ്പാടും ഇസ്‌ലാമിലേക്ക് സമാധാന ദാഹികളുടെ പ്രവാഹം ശക്തിപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് റബീഅ് വീണ്ടും എത്തിച്ചേര്‍ന്നിരിക്കുന്നത്. 
തിരുനബിയുടെ നിയോഗത്തിനു മുമ്പ് ലോകം അന്ധകാര നിബിഢമായിരുന്നു. അധര്‍മ്മത്തിന്റെ അടക്കി വാഴ്ച, സ്ത്രീപീഡനം, നിസാര കാര്യങ്ങള്‍ക്കു വേണ്ടിയുള്ള യുദ്ധം, മര്‍ദ്ദിത ചൂഷണം, മദ്യ പാനം ഇവയെല്ലാം ആ അന്ധകാരത്തിനു ശക്തി കൂട്ടി. സമ്പത്തും ശക്തിയും കുലവും മാഹാത്മ്യത്തിന്റെ മാനദണ്ഡങ്ങളായി കരുതപ്പെട്ടു. ഗോത്ര കലഹങ്ങളും വംശീയ കലാപങ്ങളും സര്‍വ്വസാധാരണമായിരുന്നു.
പ്രപഞ്ചനാഥനു പകരം സൃഷ്ടികളെ ആരാധിക്കുന്നവരായിരുന്നു ജനങ്ങള്‍. സ്ത്രീകള്‍ക്കെതിരെ ദുഷ്ടനീക്കങ്ങള്‍ നടത്തിയിരുന്ന ആ സമൂഹത്തില്‍ പെണ്‍കുട്ടി പിറന്നാല്‍ കോപം കാരണം മുഖത്ത് ഇരുള്‍ പരക്കുന്നവരും പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നവരുമുണ്ടായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായിരുന്ന അടിമകള്‍ ഏറെ പീഡനത്തിനിരയായിരുന്നു. നബിയുടെ ജന്മദേശമായ മക്കയും മക്കയുള്‍ക്കൊള്ളുന്ന അറേബ്യയും ഈ പതിതാവസ്ഥയുടെ പിടിയിലമര്‍ന്നിരിക്കുകയായിരുന്നു. മനുഷ്യനു മാര്‍ഗദര്‍ശനം നല്‍കുന്ന കൃത്യമായ ജീവിത സന്ദേശവുമായി വരുന്ന ഒരു ദൂതനു വേണ്ടി കേഴുകയായിരുന്നു ലോകം.
ഈ പശ്ചാത്തലത്തിലാണ് അന്ത്യപ്രവാചകര്‍ ഭൂജാതരാകുന്നത്. ചെറുപ്പത്തില്‍ തന്നെ സത്യസന്ധതയും വിശ്വസ്തതയും ജീവിതവിശുദ്ധിയും കാത്തു സൂക്ഷിച്ച തിരുദൂതരെ നാല്‍പതു വയസ്സിനു ശേഷം വിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധനത്തിനു വേണ്ടി അല്ലാഹു നിയോഗിച്ചു. അസാധാരണ സ്ഥൈര്യവും തീവ്രപ്രയത്‌നവും പൂര്‍ണ്ണക്ഷമയും ആവശ്യമുള്ള ദൗത്യമാണ് പ്രവാചകന്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത്.

ജാമിഅ: സ്റ്റുഡന്റ്‌സ് വര്‍ക്ക് ഷോപ്പ് ആവേശകരമായി

പട്ടിക്കാട്: ജാമിഅ: നൂരിയ്യ: അറബിയ്യയുടെ 51ാം വാര്‍ഷിക 49ാം സനദ്ദാന സമ്മേളന ത്തോടനു ബന്ധിച്ച് ജാമിഅ: ജൂനിയര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് വര്‍ക്ക്‌ഷോപ്പ് ആവേശമായി. രാവിലെ പത്തു മുതല്‍ നാലു വരെ മൂന്നു സെഷനുകളിലായി നടന്ന വര്‍ക്ക് ഷോപ്പില്‍ ജാമിഅയുടെ വിവിധ ജൂനിയര്‍ കോളേജുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പള്‍ പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാജി. കെ മമ്മദ് ഫൈസി ആധ്യക്ഷ്യം വഹിച്ചു. ടൈം മാനേജ്‌മെന്റ്, സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ജ്ഞാനത്തിന്റെ ആത്മീയ വഴി എന്നീ വിഷയങ്ങളില്‍ യഥാക്രമം റഹീം മാസ്റ്റര്‍ ചുഴലി, റഷീദ് മാസ്റ്റര്‍ വയനാട്, സി. ഹംസ സാഹിബ് എന്നിവര്‍ ക്ലാസെടുത്തു. ജലീല്‍ ഫൈസി

കരീംഫൈസിയുടെ വിയോഗം പ്രദേശത്തെ കണ്ണീരിലാഴ്ത്തി


ചക്കരക്കല്‍: കരീംഫൈസി എന്ന ഒരു യുവ പണ്ഡിതന്റെ അപകട മരണം ചക്കരക്കല്‍പ്രദേശത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. വിനയം കൊണ്ടും കര്‍മ്മം കൊണ്ടും ഒരു സമൂഹത്തെ കീഴടക്കിയ സുന്നി സംഘടനയുടെ യുവ നേതാവിന്റെ ആകസ്മികമായ വേര്‍പാട് താങ്ങാനാവാതെ ശിഷ്യഗണങ്ങളും നാട്ടുകാരും.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ വൈസ് പ്രസിഡന്റും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗവുമായ സി.പി.എ കരീംഫൈസിയുടെ വിയോഗമാണ്പ്രദേശത്തുകാരെ ദു:ഖത്തിലാക്കിയത്. തന്റെ കര്‍മ്മ വീഥിയില്‍ കേന്ദ്രീകരിച്ചിരുന്ന കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററിലേക്കുള്ള യാത്രയിലാണ് ഫൈസിയെ മരണം തട്ടിയെടുത്തത്.
എന്നും പുഞ്ചിരിച്ചു ജനങ്ങള്‍ക്കിടയില്‍ പ്രബോധനത്തിന്റെ വഴിത്താരയില്‍ സഞ്ചരിച്ച യുവ പണ്ഡിതന്റെ വേര്‍പാട് പെട്ടെന്നാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.
മദ്രസ വിട്ടു രാവിലെ 10.30 തോടെയാണ് കരീംഫൈസിയും സഹപ്രവര്‍ത്തകനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സിദ്ദീഖ് ഫൈസി വെണ്‍മണലും കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. ഒരു വര്‍ഷം മുന്‍പ് വാങ്ങിയ കരീം ഫൈസിയുടെ ആക്ടീവ സ്‌കൂട്ടറിലായിരുന്നു യാത്ര.
വാരം ടാക്കീസ് സ്റ്റോപ്പില്‍ ടാങ്കര്‍ ലോറിയുമായി ഇവരുടെ സ്‌കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കരീംഫൈസി തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. പരിക്കേറ്റ സിദ്ദിഖ് ഫൈസിയെ കണ്ണൂര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നേരം റോഡില്‍ കിടന്ന ഇവരെ വാരം സി.എച്ച് സെന്റര്‍ പ്രവര്‍ത്തകരാണ് ആസ്പത്രിയില്‍ എത്തിച്ചത്.
ദുരന്ത വാര്‍ത്ത അറിഞ്ഞു സമസ്ത നേതാക്കളും നിരവധി പ്രവര്‍ത്തകരും ആസ്പത്രിയില്‍ ഓടിയെത്തി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ദാരുണ അന്ത്യം അറിഞ്ഞു വിതുമ്പുകയായിരുന്നു പലരും. ജില്ലാ ആസ്പത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മയ്യിത്ത് വൈകിട്ട് 6 മണിയോടെ സീത്തയില്‍ പൊയിലിലെ വീട്ടിലെത്തിച്ചു. ഈ സമയം സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട ആയിരങ്ങളാണ് ഇവിടെ

ബഹ്‌റൈൻ ജിദാലി ഏരിയ സമസ്ത മുഹമ്മദ്‌ കാവുങ്ങലിനു യാത്രയയപ്പ് നല്കി

ജിദാലി: 36 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് പോകുന്ന സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ജിദാലി ഏരിയ ഉപദേശക സമിതി ചെയർമാൻ തൃശൂർ കൈപമംഗലം സ്വദേശി മുഹമ്മദ്‌ കാവുങ്ങലിനു സമസ്ത ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ വെച്ച് യാത്രയയപ്പ് നല്കി.മുഹമ്മദ്‌ വെള്ളൂക്കരയുടെ അധ്യക്ഷതയിൽ ചേര്ന്ന യോഗം പി വി സി അബ്ദുൽ റഹിമാൻ ഉത്ഘാടനം ചെയ്തു, സമസ്ത സെക്രട്ടറി ഹാഷിം കോക്കല്ലൂർ ഉപഹാരം നല്കി. ഹമീദ് കോടശ്ശേരി, ,ആഷിഫ്‌ നിലമ്പൂർ,അഷ‌റഫ്‌ തളിപറമ്പ ,അഫ്സൽ കവ്വായി എന്നിവർ സംബന്ധിച്ചു.ഫൈസൽ തിരുവള്ളൂർ സ്വാഗതവും സാലിം കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു .

കുമ്പഡാജ ക്ലസ്റ്റര്‍ SKSSF ഉമറാ സംഗമം ഇന്ന് (വ്യാഴം) ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്ററില്‍

കുമ്പഡാജ: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ. എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്.കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ എസ്.കെ. എസ്.എസ്.എഫ് ന്റെ ഉമറാ സംഗമം ഇന്ന് (വ്യാഴാഴ്ച്ച) വൈകുന്നേരം 4 മണിക്ക് ബെളിഞ്ചം ശംസുല്‍ ഉലമാ ഇസ്ലാമിക്ക് സെന്ററില്‍ സംഘടിപ്പിക്കാന്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.വൈസ് പ്രസിഡണ്ട് ഇസ്മായീല്‍ അസ്ഹരി മുക്കൂര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.റസാഖ് അര്‍ശദി കുമ്പഡാജ,സിദ്ദീഖ് ബെളിഞ്ചം,ഇബ്രാഹിം ഹുദവി,ലത്തീഫ് മാര്‍പ്പിനടുക്ക,ജി.ഹസ്സന്‍ കുഞ്ഞി

എസ്.കെ.എസ്.എസ്.എഫ്.ഉത്തര മേഖല പ്രതിനിധി സമ്മേളനം സമാപിച്ചു

കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഉത്തരമേഖലാ പ്രതിനിധി സമ്മേളനം ചെര്‍ക്കളയില്‍ സമാപിച്ചു. ജില്ലാ ട്രഷറര്‍ ഹാഷിം ദാരിമി ദേലമ്പാടി അധ്യക്ഷത വഹിച്ചു. സുന്നീ മഹല്ല് ഫെഡറേഷന്‍ കാസറകോട് മണ്ഡലം പ്രസിഡണ്ട് അഹമ്മദ് മുസ്ലിയാര്‍ ചെര്‍ക്കള ഉല്‍ഘാടനം ചെയ്തു.എസ്.കെ. എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മപദ്ധതി അവതരിപ്പിച്ചു.ഇബ്രാഹിം ഫൈസി ജെഡിയാര്‍,ടി.പി.അലി ഫൈസി,അബൂബക്കര്‍ സാലൂദ് നിസാമി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്,മുനീര്‍ ഫൈസി

ജാമിഅ നൂരിയ സമ്മേളനം പ്രോഗ്രാം നോട്ടീസ്


for big size image, please click Page1(2.9MB), Page2(4.9MB)
There is some block issue on UAE etisalat network to download file. it will be okay soon.

പൊന്മള ഫരീദ് മുസ്‌ലിയാര്‍: 5-ാം മത് ഉറൂസ് സമാപിച്ചു

പൊന്മള: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായിരുന്ന ശൈഖുനാ പൊന്മള ഫരീദ് മുസ്‌ലിയാരുടെ 5-ാമത് ഉറൂസ് പൊന്മളയില്‍ നടന്നു. ഖബറിസ്ഥാനില്‍ നടന്ന സിയാറത്തിന് പ്രമുഖ സൂഫി വര്യന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പൊന്മള ജുമാമസ്ജിദില്‍ നൂറുകണക്കിന് പണ്ഡിതന്മാരും മുതഅല്ലിംകളും പങ്കെടുത്ത ഖത്തം ദുആ പരിപാടിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പൊന്മള വസതിയില്‍ നടന്ന ദിക്ര്‍ ദുആ മജ്‌ലിസിന് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. 
നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഹാജി കെ മമ്മദ് ഫൈസി, എം പി കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂട്ടോക്കൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കോടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പൂനൂര്‍, ഇസ്മാഈല്‍ മുസ്‌ലിയാര്‍, സൈത് മുസ്‌ലിയാര്‍ എളേറ്റില്‍, സൈനുദ്ദീന്‍ ബാഖവി കൂരിയാട്, മുഹമ്മദലി ബാഖവി ഓമശ്ശേരി, , ടി എ ഹുസൈന്‍ ബാഖവി, അബ്ദുല്‍ കരീം ബാഖവി, കെ പി മുഹമ്മദ് ബഷീര്‍ ബാഖവി പൊന്മള, ഹാരിസ് ബാഖവി

മുജാഹിദുകള്‍ ചോദ്യങ്ങളുമായെത്തി...ഒടുവില്‍ കുപ്രചരണങ്ങളും...പിന്‍വലിക്കലും... സുന്നി പണ്‌ഢിതര്‍ക്കു മുമ്പില്‍ അടിപതറിയ നന്തി ആദര്‍ശ മുഖാമുഖം (RECORD)

കഴിഞ്ഞ ദിവസം നന്തിയില്‍ നടന്ന സുന്നി ആദര്‍ശ മുഖാമുഖത്തില്‍ നടന്ന വിഷയാവതരണങ്ങളും ചോദ്യോത്തരങ്ങളും പൂര്‍ണ്ണമായി കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക
(കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ടി.വി തല്‍സമയ സംപ്രേഷണത്തില്‍ നിന്ന്‌)

ഇന്ന്‌ 2014 ജനുവരി.1. 'സുപ്രഭാത വര്‍ഷം' ആരംഭിക്കുന്നു...കലണ്ടര്‍ വിപണിയിൽ..

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവ്‌ ടി.വി പ്രവര്‍ത്തനമാരംഭിച്ചു

24 മണിക്കൂറും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ലൈവ്‌ ടി.വി
കമ്പ്യൂട്ടറിലും മൊബൈലിലും ലഭിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം; ശ്രീലങ്കന്‍ വ്യവാസായ വകുപ്പ് മന്ത്രി റിശാദ് ബദീഉദ്ദീന്‍ എം.പി മുഖ്യാഥിതി

ശ്രീലങ്കന്‍ മന്ത്രി റിശാദ് ബദീഉദ്ദീന്‍ എം.പി
പെരിന്തല്‍മണ്ണ: ഇന്ത്യയിലെ ഉന്നത മത കലാലയങ്ങളിലൊന്നായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് ഇന്ന് (ബുധന്‍) തുടക്കമാവും. കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന സ്റ്റുഡന്‍സ് വര്‍ക് ഷോപ്പില്‍ ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്പതോളം അറബിക് കോളേജുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 
വിവിധ വിഷയങ്ങളില്‍ നടക്കുന്ന ശില്‍പശാലക്ക് സി. ഹംസ സാഹിബ്, റഹീം ചുഴലി, റശീദ് മാസ്റ്റര്‍ വയനാട് എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് 4.30 ന് നടക്കുന്ന സര്‍ഗഘോഷം മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുനാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായിരിക്കും. അഡ്വ. എം ഉമര്‍ എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹംസ ബാഫഖി തങ്ങള്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രസംഗിക്കും. 

6.30ന് നടക്കുന്ന ഹുബ്ബുറസൂല്‍ സെഷന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, സി.പി മുഹമ്മദ് എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, മുസ്ഥഫ ഫൈസി വടക്കുമുറി പ്രസംഗിക്കും. ശേഷം സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ടീമുകള്‍ ഖവ്വാലി അവതരിപ്പിക്കും.
ജനുവരി 2ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുദരിസ് സമ്മേളനം നടക്കും. 4.30ന് നടക്കുന്ന സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുസ്സലാം അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍

പട്ടിക്കാട്‌ ജാമിഅ; നൂരിയ്യ; സമ്മേളനം പ്രോഗ്രാം നോട്ടീസ്‌

ജാമിഅ: നൂരിയ്യഃ പാരമ്പര്യത്തിന്റെ ജ്ഞാന ഗോപുരം

കേരള മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന പ്രക്രിയയില്‍ അഞ്ച് ദശകമായി ജാമിഅഃ നൂരിയ്യ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭാഗധേയം അനിഷേധ്യ വസ്തുതയാണ്. അമ്പതാണ്ടുകാലത്തെ അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ആത്മ നിര്‍വൃതിയില്‍ ജാമിഅഃ പ്രവര്‍ത്തന ഗോദയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്.
1963-ല്‍ ആരംഭിച്ചു മുസ്‌ലിം കൈരളിയുടെ വൈജ്ഞാനിക വിഹായസ്സില്‍ നക്ഷത്ര ശോഭയോടെ പ്രഭ ചൊരിഞ്ഞ ഈ അനുപമ കലാലയം സമകാലിക വെല്ലുവിളികള്‍ ഏറ്റെടുത്ത് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ്.
ദേശാന്തര പ്രശസ്തി നേടിയ ജാമിഅഃ നൂരിയ്യഃ ഒരു മതകലാലയം എന്നതിലുപരി കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ നവോത്ഥാന പാതയിലെ അതിനിര്‍ണ്ണായികമായൊരു നാഴികക്കല്ലായിരുന്നു. അരനൂറ്റാണ്ടുകാലത്തെ മുസ്‌ലിം കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഏറ്റവും വലിയ ചാലക ശക്തികളിലൊന്ന് ഈ വിദ്യാഭ്യാസ നവോത്ഥാന സ്ഥാപനമാണ്.
50 വര്‍ഷത്തിനകം കേരളത്തിലുണ്ടായ പള്ളികള്‍, സംസ്ഥാനത്ത് പ്രചുര പ്രചാരം നേടിയ മദ്രസാ പ്രസ്ഥാനം, അനാഥ - അഗതി കേന്ദ്രങ്ങള്‍, വിദ്യഭ്യാസ സമുച്ചയങ്ങള്‍ തുടങ്ങി സമുദായം നേടിയ പുരോഗതികളിലെല്ലാം ജാമിഅഃയുടെ മുദ്രചാര്‍ത്താന്‍ അതിന്റെ സന്തതികളിലൂടെയും നേതാക്കളിലൂടെയും ജാമിഅഃക്ക് സാധിച്ചിട്ടുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചാരണ രംഗത്ത് കാണുന്ന പ്രഭാഷകര്‍, എഴുത്തുകാര്‍, സംഘാടകര്‍ തുടങ്ങിയവരില്‍ ഫൈസിമാരോ അവരുടെ ശിഷ്യന്‍മാരോ അല്ലാത്തവര്‍ വളരെ വിരളമാണ്.

സുന്നി ആദർശ മുഖാമുഖം ഇന്ന് (ജനു.1) നന്തിയിൽ; തല്‍സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഓണ്‍ലൈന്‍ മീലാദ്‌ കാമ്പയിന്‍ ഉദ്‌ഘാടനം ഇന്ന്‌(ബുധന്‍)

ഓണ്‍ലൈന്‍: "മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം" എന്ന SKSSF സ്റ്റേറ്റ് കമ്മറ്റി കാമ്പയിന്റെ ഭാഗമായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഓണ്‍ലൈനില്‍ നടത്തുന്ന "നൂറുന്‍ അലാ നൂര്‍" മീലാദ്‌ കാമ്പയിന്‍ പ്രഭാഷണപരമ്പരയുടെ ഉദ്‌ഘാടനം ഇന്ന്‌ രാത്രി ക്ലാസ്സ്‌ റൂമില്‍ നടക്കും.
ഇന്ന്‌ വൈകിട്ട്‌ കോഴിക്കോട്–നന്തിയില്‍ നടക്കുന്ന സുന്നി ആദര്‍ശ മുഖാമുഖത്തിന്റെ ലൈവ്‌ സംപ്രേഷണത്തിന്റെയും തുടര്‍ന്നുള്ള അവലോകനത്തിന്റെയും ശേഷം ബഹു.പാണക്കാട്‌ സാദാത്തിങ്ങളുടെ നേതൃത്വത്തിലായിരിക്കും കാമ്പയിന്‍ ഉദ്‌ഘാടനം നടക്കുകയെന്ന്‌ ക്ലാസ്സ്‌ റൂം വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ വ്യക്തിത്വങ്ങളായ ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി തുടങ്ങി പ്രമുഖ പ്രമുഖരുടെ  വ്യത്യസ്‌ത വിഷയാധിഷ്ടിത പ്രഭാഷണങ്ങളും  അതു സംബന്ധിച്ചുള്ള ചര്‍ച്ചകളും സംശയനിവാരണങ്ങളും നടക്കും. KERALA ISLAMIC CLASS ROOM-AUDIO / VIDEO എന്നിവ  LIVE  ആയി   ലഭിക്കാൻ ഇവിടെ CLICKചെയ്യുക 

എസ്.കെ.എസ്.എസ്.എഫ്.ഉത്തര മേഖല പ്രതിനിധി സമ്മേളനം സമാപിച്ചു

കാസറകോട്: പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി 2014 ഫെബ്രുവരി 14,15,16 തീയ്യതികളില്‍ കാസറകോട് ചെര്‍ക്കള വാദിതൈ് വബയില്‍ വെച്ച് നടക്കുന്ന എസ്.വൈ.എസ്. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 60 ഇന പ്രചരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഉത്തരമേഖലാ പ്രതിനിധി സമ്മേളനം ചെര്‍ക്കളയില്‍ സമാപിച്ചു. ജില്ലാ ട്രഷറര്‍ ഹാഷിം ദാരിമി ദേലമ്പാടി അധ്യക്ഷത വഹിച്ചു. സുന്നീ മഹല്ല് ഫെഡറേഷന്‍ കാസറകോട് മണ്ഡലം പ്രസിഡണ്ട് അഹമ്മദ് മുസ്ലിയാര്‍ ചെര്‍ക്കള ഉല്‍ഘാടനം ചെയ്തു.എസ്.കെ. എസ്.എസ്.എഫ്.ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മപദ്ധതി അവതരിപ്പിച്ചു.ഇബ്രാഹിം

എസ്.കെ.എസ്.എസ്.എഫ്. സമൂഹത്തിന് മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍

കടവല്ലൂര്‍: എസ്.കെ. എസ്.എസ്.എഫ്. സമൂഹത്തിന് മാതൃകയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കടവല്ലൂര്‍ വടക്കുമുറി എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് മൗലീദ് വാര്‍ഷികത്തിന്റെയും, പ്രഭാഷണ സദസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്‍മാന്‍ എം.എം. ജമാല്‍ അധ്യക്ഷത വഹിച്ചു. ഔന്നത്യത്തിന്റെ രാജപാത എന്ന വിഷയത്തെ ആസ്പദമാക്കി ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എം.എ. മുഹമ്മദ് ഹാജി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇബ്രാഹിം ഫൈസി പഴുന്നാന എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ നാസര്‍ എം.എം. സ്വാഗതവും ആഷിക് കടവല്ലൂര്‍ നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് സൈറ്റ് ബോര്‍ഡുകളും സൈക്കിളും സാമൂഹ്യ ദ്രോഹികൾ കനോലികനാലില്‍ താഴ്ത്തി

ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. എസ്.കെ. എസ്.എസ്.എഫ് സൈറ്റ് ബോര്‍ഡുകളും സൈക്കിളും കനോലി കനാലില്‍ താഴ്ത്തി. തൈക്കടവ് പള്ളിക്കടുത്ത് സ്ഥാപിച്ചിരുന്ന എസ്.കെ. എസ്.എസ്.എഫ് സൈറ്റ് ബോര്‍ഡും, രായംമരക്കാര്‍ വീട്ടില്‍ ഇര്‍ഫാന്റെ സൈക്കിളുമാണ് കനോലി കനാലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. 
കൈതക്കല്‍ മുനവ്വര്‍ മുഹമ്മദിന്റെ ബൈക്കിന്റെ ഓയില്‍ ടാങ്കില്‍ മണല്‍ വാരിയിട്ട നിലയിലാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം പലവീടുകളിലും സാമൂഹ്യ വിരുദ്ധര്‍ കോളിംങ്ങ് ബെല്‍ അടിക്കുകയും ചെടിചട്ടികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീടുകളിലെ ഫ്യൂസ് ഊരിയതിനുശേഷമാണ് നാശനഷ്ടങ്ങള്‍ വരുത്തുന്നത.് മുനവ്വര്‍ മുഹമ്മദും ഇര്‍ഫാനും എസ്.കെ. എസ്.എസ്.എഫ് പ്രവര്‍ത്തകരാണ്.
കുറച്ചു നാളുകളായി തൈക്കടവില്‍ സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടുകയാണ്. എസ്.കെ. എസ്.എസ്.എഫി ന്റെ കൊടികളും സൈറ്റ് ബോര്‍ഡുകളും നിരന്തരം നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ജനാതിപത്യ രീതിയില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു കഴിയാത്ത അവസ്ഥയാണ് നാട്ടിലുള്ളതെന്ന് നേതാക്കള്‍

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം ഓണ്‍ലൈന്‍ റേഡിയോ വികസിപ്പിച്ചു; ഇപ്പോള്‍ 8000 പേര്‍ക്ക്‌ ഒരേസമയം ശ്രവിക്കാം

റേഡിയോ പുതിയ IP അഡ്രസ്‌ : 192.184.9.81:8526
ഓണ്‍ലൈന്‍:.SKSSF  ഐ.ടി വിങിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിന്റെ ഓണ്‍ലൈന്‍ റേഡിയോ ഇപ്പോള്‍ ഒരേസമയം 8000 പേര്‍ക്ക്‌ ശ്രവിക്കാവുന്ന വിധം വികസിപ്പിച്ചതായി  ക്ലാസ്സ്‌ റൂം അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.
.ഈയിടെയായി വര്‍ദ്ധിച്ച  റേഡിയോ ശ്രോതാക്കള്‍ക്കെല്ലാം, സംപ്രേഷണം തടസ്സമില്ലാതെ കേള്‍ക്കാന്‍
വേണ്ടിയാണ്‌ റേഡിയോ മൂന്നു മടങ്ങായി വികസിപ്പിച്ചിരിക്കുന്നത്‌. നേരത്തെ 3000 പേര്‍ക്ക്‌ മാത്രം ശ്രവിക്കാന്‍ കഴിഞ്ഞിരുന്ന റേഡിയോവില്‍ ശ്രോതാക്കള്‍ നിറഞ്ഞതോടെ കൂടുതല്‍ ശ്രോതാക്കളെ ഉള്‍ക്കാള്ളാന്‍ കഴിയുന്ന  മറ്റൊരു  റേഡിയോ കൂടി തുറന്നാണ്‌ പ്രശ്‌നം പരിഹരിച്ചിരുന്നത്‌. 
എന്നാല്‍, ഈയിടെയായി വ്യാജ കേശത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി സമസ്‌തയിലേക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം വര്‌ദ്ധിച്ചതോടെ, ഇത്തരം ചര്‍ച്ചകള്‍ക്ക്‌ വേദിയൊരുക്കുന്ന ക്ലാസ്സ്‌റൂം റേഡിയോവിന്റെ ഇരു റേഡിയോകളും ശ്രോതക്കളാൽ നിറയുകയായിരുന്നു.. 
ചില പ്രത്യേക ലൈവുകളും ചര്‍ച്ചകളും നടക്കുമ്പോള്‍ പലര്‍ക്കും ക്ലാസ്സ്‌ റൂമില്‍ പ്രവേശിക്കാന്‌ പോലും കഴിയുമായിരുന്നില്ല. ഇതോടെയാണ്‌ കൂടുതല്‍ പണം നല്‍കി ഏതെങ്കിലും ഒരു റേഡിയോ സ്റ്റേഷന്‍ വികസിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ആലോചിച്ചത്‌.
ഇതടിസ്ഥാനത്തിലാണിപ്പോള്‍ 8000 പേര്‍ക്ക്‌ ഒരേസമയം
കേള്‍ക്കാവുന്ന വിധംKerala Islamic Class Room Radio”  എന്ന സ്റ്റേഷന്‍

ഉസ്താദ് സി.പി.എ.കരീം ഫൈസി വാഹനാപകടത്തില്‍ മരിച്ചു

ഉസ്താദ് സി.പി.എ.കരീം ഫൈസി 
ചക്കരക്കല്‍ (കണ്ണൂര്‍): സമസ്ത കണ്ണൂർ ജില്ലാ  ജില്ലാ വൈസ് പ്രസിഡന്റ് ഉസ്താദ്  ചക്കരക്കല്‍ സീത്തയില്‍പ്പൊയില്‍ ദാറുസ്സലാമില്‍ സി.പി.എ.കരീം ഫൈസി(48) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് മേലെചൊവ്വ-മട്ടന്നൂര്‍ റോഡില്‍ വാരം ടാക്കീസ് സ്റ്റോപ്പിലായിരുന്നു അപകടം. 
ഒരു പത്ര വാർത്ത‍ 
കൂടെയുണ്ടായിരുന്ന എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.സിദ്ദിഖ് ഫൈസി(37)യെ പരിക്കുകളോടെ താണയിലെ സെഷ്പ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂര്‍ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ലോറിയും ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം. പരേതനായ ഹസന്‍ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനാണ് കരീം ഫൈസി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ വൈസ് പ്രസിഡന്റ്, അഞ്ചരക്കണ്ടി റേഞ്ച് സെക്രട്ടറി, എസ്.വൈ.എസ്. അഞ്ചരക്കണ്ടി ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം (എസ്.യു.എം.), അറബിക് കോളേജ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: ശാഹിദ. മക്കള്‍: അബ്ദുല്‍ഫത്താഹ്, ഷിഫാന, നാസ്വിഹ, സ്വാലിഹ.

പകര ആദര്‍ശ സമ്മേളനം(Record)


കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പ്രക്ഷേപണം ചെയ്‌ത പകരയിലെ  സമസ്‌ത ആദര്‍ശ സമ്മേളനത്തില്‍ ഇസ്‌മാഈല്‍ സഖാഫിയും യാമന്തളിയും സംസാരിക്കുന്നു.. സമ്മേളനത്തിലെ മുഴുവന്‍ പ്രഭാഷണങ്ങളും കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.