ഫൈസാബാദ്(പട്ടിക്കാട്): ആത്മാവിന്റെ സംസ്‌കരണത്തിന് പൈതൃക പാതയെ നേഞ്ചേറ്റി ജാമിഅ നൂരിയ്യ കാമ്പസില്‍ ഒത്തുകൂടിയ ആയിരങ്ങളുടെ അധരങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ബദ്ര്‍ ബൈത്ത് പാരായണത്തിലൂടെ വിശ്വാസികളുടെ ഹൃദയങ്ങള്‍ കുളിരണിഞ്ഞു.
വിശ്വാസികളില്‍ ഉന്നതരെന്ന പദവി അലങ്കരിക്കുന്ന അസ്വ്ഹാബുല്‍ ബദ്‌റിന്റെ നാമങ്ങളും ഖുര്‍ആന്‍ പാരായണവും നടത്തി. നാഥനിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥന നിര്‍വഹിച്ചപ്പോള്‍ ആയിരങ്ങളുടെ കണ്ണുകള്‍ നനഞ്ഞു കുതിര്‍ന്നു.
