ചെര്‍ക്കള: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ നേതൃത്വത്തില്‍ ചെര്‍ക്കള മലബാര്‍ അക്കാദമിയില്‍ നാല്‍പ്പത് ദിവസത്തോളമായി നടന്നു വരുന്ന തര്‍ബിയ വെക്കേഷന് കോഴ്സ് സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ നടക്കും. ഖുര്‍ആന്‍ -തജ്വീദ്, ആത്മസംസ്കരണം, കര്‍മ്മശാസ്ത്രം, കുടുംബ ശാസ്ത്രം തുടങ്ങിയ നിത്യവിഷയങ്ങള്ക്ക് പുറമെ ദാമ്പത്യ-കുടുംബ ജീവിതത്തെക്കുറിച്ചുള്ള സ്പെഷ്യല്‍ ക്ലാസുകളും മറ്റിതര ക്ലാസുകളും കോഴ്സിന്റെ ഭാഗമായി നടന്നിരുന്നു. പ്രഗല്ഭരായ വനിതാ ഫാക്കല്റ്റീസിന്റെ കീഴില്‍ കര്‍മ്മ കാര്യങ്ങളില്‍ കൃത്യമായ പരിശീലനം നല്കി, എല്ലാവരും കൂടിയിരുന്നുള്ള നസ്വീഹത്ത് സെഷനോടെയായിരുന്നു ഓരോ ദിവസത്തെ ക്ലാസുകളും അവസാനിപ്പിച്ചിരുന്നത്.
രാവിലെ പത്ത് മണിക്ക് നടക്കുന്ന സമാപന പരിപാടി എം.എസ് തങ്ങള്‍ മദനി ഉല്‍ഘാടനം ചെയ്യും. റഷീദ് മാസ്റ്റര്‍ ബെളിഞ്ചം അദ്ധ്യക്ഷനാവും. കോഴ്സ് കോര്‍ഡിനേറ്റര്‍ അസ്ലം ഹുദവി നായന്മാര്മൂല, മൊയ്തു ചെര്‍ക്കള, സി.പി മൊയ്തു മൗലവി, കെ.എം അബ്ദുല്ല ഹാജി, ഇമാമ പ്രസിഡന്റ് ആരിഫ് ഹുദവി കുന്നില്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി മുള്ളേരിയ, കോര്‍ഡിനേറ്റര്‍ സ്വാദിഖ് ഹുദവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- imama mdia