സഹചാരി ഫണ്ട് ശേഖരണം; ജില്ലാ കേന്ദ്രങ്ങളില്‍ നിരീക്ഷകരെ നിയമിച്ചു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്ക് നടക്കുന്ന ഫണ്ട് ശേഖരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ നിരീക്ഷന്മാരെ നിയമിച്ചു. വിശുദ്ധ റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍ രണ്ടിന് സംസ്ഥാനത്തെ എല്ലാ പള്ളികളിലും ശേഖരണം നടക്കും. ഫണ്ട് ശേഖരണത്തിന്റെ മുന്നോടിയായി അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക ഉദ്‌ബോധനം നടക്കും. മഹല്ല് ജമാഅത്ത് ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി ഭാരവാഹികളും ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കും. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കുള്ള അടിയന്തിര സഹായം, കാന്‍സര്‍, വൃക്ക രോഗികള്‍ക്കുള്ള പ്രത്യേക ധന സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്കുള്ള മാസാന്ത സഹായം തുടങ്ങിയവയാണ് ഇപ്പോള്‍ സഹചാരി നടത്തുന്ന ആതുര സേവന പ്രവര്‍ത്തനങ്ങള്‍. ജില്ലാ നിരീക്ഷകന്മാര്‍: ഇബ്രാഹീം ഫൈസി ജെഡിയാര്‍(കാസറഗോഡ്),അബ്ദുല്‍ ലതീഫ് പന്നിയൂര്‍ (കണ്ണൂര്‍),ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ (കോഴിക്കോട്),ആശിഖ് കുഴിപ്പുറം (മലപ്പുറം),ഹബീബ് ഫൈസി കോട്ടോപാടം (പാലക്കാട്),ബശീര്‍ ഫൈസിദേഷമംഗലം (തൃശൂര്‍),നൗഫല്‍ കുട്ടമശ്ശേരി (എറണാകുളം),നവാസ് അശ് റഫി പാനൂര്‍(ഇടുക്കി,കോട്ടയം,പത്തനംതിട്ട), അബ്ദുള്ള തങ്ങള്‍ അല്‍ ഹൈദ്രോസി (ആലപ്പുഴ), കെ എന്‍ എസ് മൗലവി (കൊല്ലം),അബ്ദുല്‍ സലാം വേളി (തിരുവനന്ത പുരം)