സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറായി നിൽക്കുന്ന സ്റ്റെപിലെ വിദ്യാർത്ഥികൾക്കായി കോഴിക്കോട് ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ശ്രദ്ധേയമായി.
സ്റ്റെപ്
ചീഫ് പാട്റൻ
മുഹമ്മദലി ശിഹാബ് ഐ എ എസ് വ്യക്തിഗത മുഖാമുഖത്തിന് ശേഷം കുട്ടികളുമായി ദീർഖ നേരം സംവദിച്ചു.
സ്റ്റെപ് വിദ്യാർത്ഥികൾ നടത്തിയ വിസ്ഡം റൗണ്ടിൽ യൂസുഫ് വാണിമേൽ, ജാസിർ മഞ്ചേരി, ഹാജറ എം, മുനവ്വർ വാഴക്കാട്, അബ്ദുൽ സമദ് വി. സി, ദിൽഷാദ് മലപ്പുറം, ആഷിഖ് കൊണ്ടോട്ടി, ഷഹ്സാദ് കണ്ണൂർ, നജ്മ തബ്ശീറ സംസാരിച്ചു.
ശിൽശാല എസ്. കെ എസ് എസ് എഫ് അബൂദാബി സ്റ്റേറ്റ് കമ്മറ്റി പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മേൽമുറി, ഡോ: മജീദ് കൊടക്കാട്, ശംസുദ്ധീൻ ഒഴുകൂർ, റാഷിദ് വേങ്ങര, ഷംസാദ് സാലിം പൂവത്താണി, മുനീർ കെ കെ പ്രസംഗിച്ചു. ട്രെൻറ് സംസ്ഥാന കമ്മറ്റി വൈ. ചെയർമാൻ റിയാസ് നരിക്കുനി സ്വാഗതവും സ്റ്റെപ് കോർഡിനേറ്റർ റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.
എസ്. കെ എസ് എസ് എഫ് ഷാർജ, അബുദാബി
കമ്മിറ്റികളുടെ സഹായത്തോടെ ട്രെന്റിന് കീഴിൽ രണ്ട് ബാച്ചുകളിലായി നടന്നു വരുന്ന സിവിൽ സർവീസ് പരിശീലനത്തിന്റെ ഭാഗമായിരുന്നു ശിൽപശാല.
സ്റ്റെപ് കഴിഞ്ഞ 5 വർഷമായി നടത്തി വരുന്ന ശിൽപശാലകളിലൂടെ കടന്നുപോയ 5 വിദ്യാർത്ഥികൾ
ഡൽഹി, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരു വർഷത്തെ തീവ്രപരിശീലനത്തിന് ശേഷം ഈ വർഷത്തെ പരീക്ഷ എഴുതുന്നുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതാനായി തയ്യാറെടുത്ത് വരികയാണ്.
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1894377230820601/?type=3&theater