ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ 6, 7 തിയ്യതികളില്‍ നടക്കും. 9698 മദ്‌റസകളില്‍ നിന്ന് 2,23,151 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ.
കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6842 സെന്ററുകളാണ് പൊതുപരീക്ഷക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
അഞ്ചാം തരത്തില്‍ 52,935 ആണ്‍കുട്ടികളും, 51,815 പെണ്‍കുട്ടികളുമുള്‍പ്പെടെ 1,04,750 കുട്ടികളും, 7-ാം തരത്തില്‍ 39,480ആണ്‍കുട്ടികളും, 42,242 പെണ്‍കുട്ടികളുമുള്‍പ്പെടെ 81,722 കുട്ടികളും, 10-ാം തരത്തില്‍ 15,951 ആണ്‍കുട്ടികളും, 16,559 പെണ്‍കുട്ടികളുമുള്‍പ്പെടെ 32,510 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 2,138 ആണ്‍കുട്ടികളും, 2,031 പെണ്‍കുട്ടികളുമുള്‍പ്പെടെ 4,169 കുട്ടികളുമാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരിക്കുന്നത്.
അഞ്ചാം ക്ലാസില്‍ 70 സെന്ററുകളും, ഏഴാം ക്ലാസില്‍ 99 സെന്ററുകളും, പത്താം ക്ലാസില്‍ 268 സെന്ററുകളും, പ്ലസ്ടു ക്ലാസില്‍ 179 സെന്ററുകളും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്.
പരീക്ഷാ മേല്‍നോട്ടത്തിന് 135 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാരെയും 8940 സൂപ്രവൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ 1, 2 തിയ്യതികളിലായിരുന്നു പൊതുപരീക്ഷ.
ചോദ്യപേപ്പര്‍ വിതരണം 5ന്
ചേളാരി: മെയ് 6, 7 തിയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയുടെ ചോദ്യപേപ്പര്‍ വിതരണവും സൂപ്രവൈസര്‍മാര്‍ക്കുള്ള പരിശീലനവും 5ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്രവൈസര്‍മാര്‍ കൃത്യസമയത്ത് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തണമെന്നും, പരീക്ഷ നടത്തിപ്പിന് വേണ്ട എല്ലാ സൗകര്യങ്ങളും മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ചെയ്തുകൊടുക്കണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari