റിയാദ്: സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് പ്രൊവിന്‍സ് അടിസ്ഥാനത്തില്‍ നടത്തിയ ഖുര്‍ആന്‍ പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. റിയാദ് പ്രൊവിന്‍സിലെ വിവിധ സെട്രല്‍ കമ്മിററികള്‍ നടത്തിയ സെന്‍ട്രല്‍ തല പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരാണ് പ്രൊവിന്‍സ് തല പരീക്ഷയില്‍ പങ്കെടുത്തത്. സല്‍മ മുഹമ്മദ് ഒന്നാം സ്ഥാനവും ഹൈറുന്നിസ സിറാജ്, അഫീഫഅലി രണ്ടാം സ്ഥാനവും തസ്‌ലീന ശരീഫ് മൂന്നാം സ്ഥാനവും നേടി. ഉമ്മു കുല്‍സു ഹബീബ്, ആയിശ സാജിത, ശിഫ അശറഫ്, ഷഹ്‌ല മുനീബ, സലീന നാസര്‍, സിയാന മുഹമ്മദ്, സബിത ദില്‍ഷാര്‍, മന്‍സൂറ റഫീഖ്, റജിത ജാബിര്‍, സുബൈദ ബഷീര്‍, ഹംദിയ തുടങ്ങിയവര്‍ എ പ്‌ളസും നാഷണല്‍ തല പരീക്ഷയിലേക്ക് അര്‍ഹതയും നേടി. സെപ്തംബര്‍ അവസാന വാരം സൗദി യിലെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നാഷണല്‍ തല പരീക്ഷ നടക്കും സമസ്ത കേരള ജംഇത്തുല്‍ ഉല മസെക്രട്ടറിയായിരുന്ന മര്‍ഹും കെ വി മുഹമ്മദ് മുസ്‌ലിയാരുടെ 'ഫത്തഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍' എന്ന ഖുര്‍ആന്‍ വ്യഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷകള്‍ നടന്നത്. റിയാദ് പ്രൊവിന്‍സില്‍ ആയിരത്തിഅഞ്ഞൂര്‍ ആളുകള്‍ പരീക്ഷകളില്‍ പങ്കാളികളായി. വിജയികളെ എസ് കെ ഐ സി റിയാദ് പ്രൊവിന്‍സ്, സെന്‍ട്രല്‍ കമ്മിററി നേതാക്കളായ എന്‍ സി മുഹമ്മദ്, റസാഖ് വളകൈ, ശാഫി ദാരിമി, ഹബീബുളള, മുസ്തഫ ബാഖവി അബ്ദു റഹ്മാന്‍ ഫറോഖ്, അലവിക്കുട്ടി ഒളവട്ടൂര്‍ അശറഫ് മൗലവി മുഹമ്മദ് രാജ തുടങ്ങിയവര്‍ അനുമോദിച്ചു
- Aboobacker Faizy