തേഞ്ഞിപ്പലം : സമസ്തയുടെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പ്രവര്‍ത്തനം ഏകീകരിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച അസോസിയേഷന് ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിട്യൂഷന്‍സ് (ASMI)യുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്നലെ ചേര്‍ന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. തുടര്‍ പ്രവര്‍ത്തങ്ങളുടെ ഭാഗമായി അഫ്ലിയേഷന് നടപടികള്‍ മെയ് 16-നകം പൂര്‍ത്തികരിക്കാനും പ്രീ പ്രൈമറി ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ടീച്ചേഴ്സ് ട്രൈനിംഗ് മെയ് 18,19 തിയ്യതകളില് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസയില്‍വെച്ച് നടത്തുന്നതാണ്. അസ്മിയുടെ സംസ്ഥാന ഓഫീസ് മെയ് 15-ന് രാവിലെ 9.30-ന് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും. ബ്രോഷര്‍ പ്രകാശനം പ്രഫ. ആലിക്കുട്ടി മുസ്ലിയാരും KG ക്ലാസിലേക്കുള്ള പാഠപുസ്തകങ്ങളുടെ പ്രകാശനം എം.ടി അബ്ദുല്ല മുസ്ലിയാരും നിര്‍വ്വഹിക്കും.
യോഗത്തില്‍ പി.വി മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാജി പി.കെ മുഹമ്മദ്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, അബ്ദു റഹീം ചുഴലി, അഡ്വ: പി.പി ആരിഫ്, ഒ.കെ.എം കുട്ടി ഉമരി, നവാസ് ദാരിമി, മജീദ് പറവണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
- Samasthalayam Chelari